വ​യ​നാ​ടി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം വ​ര്‍​ഗീ​യ വി​ഷം തു​പ്പു​ന്നത്: മു​ഖ്യ​മ​ന്ത്രി

കല്‍പ്പറ്റ: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കുറിയ്ക്ക്കൊള്ളുന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

അമിത് ഷായ്ക്ക് വയനാടിന്‍റെ ചരിത്രം അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഈ നാടു വഹിച്ച പങ്ക് അറിയില്ല. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ അതൊക്കെ അറിയാനാവൂ, പിണറായി പറഞ്ഞു. വയനാട്ടില്‍ എല്‍ഡിഎഫ് റോഡ്‌ ഷോ ഫ്ലാഗ്‌ ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഹുല്‍ ഗാന്ധി ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന പ്രസ്താവനയിലൂടെ അമിത് ഷാ വയനാടിനെയാകെ അപമാനിച്ചുവെന്നും, ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടു​ന്ന നി​ല​പാ​ടാ​ണെ​ന്നും മ​ത നി​ര​പേ​ക്ഷ​ത​യും വ​ര്‍​ഗീ​യ​ത​യും ഒ​രു​മി​ച്ചു പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സി​യ​ന്‍ ക​രാ​റി​ന് വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് കോ​ണ്‍​ഗ്ര​സ് മ​റു​പ​ടി പ​റ​യു​മോ എ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തെ വെ​ടി​വ​യ്പി​ലൂ​ടെ​യാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കു വേ​ണ്ടി രാ​ഹു​ല്‍ ബാ​ബ കേ​ര​ള​ത്തി​ലേ​ക്കു പോ​യി. എ​ഴു​ന്ന​ള്ളി​പ്പു കാണുമ്ബൊള്‍ ഇ​ത് ഇ​ന്ത്യ​യി​ലാ​ണോ പാ​ക്കി​സ്ഥാ​നി​ലാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. എ​ന്തി​നാ​ണ് അ​ങ്ങ​നെ ഒ​രു സീ​റ്റി​ല്‍ മത്സരിക്കുന്നതെന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യി​ല്ല, അ​മി​ത് ഷാ ​പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ല്‍ മു​സ്ലിം ലീ​ഗി​ന്‍റെ പ​താ​ക​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പാ​ക്കി​സ്ഥാ​ന്‍ പ​രാ​മ​ര്‍​ശം.

​നാ​ഗ്പൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വേയാണ് ബി​ജെ​പി ദേശീയ അദ്ധ്യക്ഷന്‍ അ​മി​ത് ഷാ വ​യ​നാ​ടി​നെ പാ​ക്കി​സ്ഥാ​നോ​ട് ഉ​പ​മി​ച്ചത്. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares