നരേന്ദ്രമോദി കരിപ്പൂരെത്തി; സ്വീകരിക്കാന്‍ പിസി ജോര്‍ജ്ജും, ‘വിജയ് സങ്കല്‍പ്’ യാത്ര ഉദ്ഘാടനം ഉടന്‍

കോഴിക്കോട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മോദി ഉടന്‍ തന്നെ കോഴിക്കോട് ബീച്ചിലേക്ക് എത്തും. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ‘വിജയ് സങ്കല്‍പ്’ യാത്രയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും.

കരിപ്പൂരെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍​ഗ്​ഗമാണ് ബീച്ചിലേക്കെത്തുന്നത്. എന്‍ഡിഎ നേതാക്കള്‍ക്ക് പുറമേ, അടുത്തിടെ മുന്നണിയില്‍ ചേര്‍ന്ന പിസി ജോര്‍ജ്ജും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വയനാട്ടില്‍ കോണ്‍​ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് റാലിയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരിച്ച്‌ തമിഴ്നാട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 18-ാം തിയതി അദ്ദേഹം വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അന്ന് സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

മോദിക്ക് പുറമേ പല പ്രമുഖ ബിജെപി നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍കെ സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares