മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് കമല്‍ ഹാസന്‍ ടി.വി എറിഞ്ഞുടച്ചു; വീഡിയോ വൈറല്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ പുറത്തിറക്കിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നാണ് വീഡിയോയില്‍ കമല്‍ ഹാസന്‍ ചോദിക്കുന്നത്. രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച്‌ ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ പറയുന്നു.

ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍. മോദിയുടെയും,? സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ അസ്വസ്ഥനായി കേള്‍ക്കുന്ന കമല്‍ ഹാസന്‍ ടി.വി എറിഞ്ഞുടയ്ക്കുന്നു. തുടര്‍ന്നാണ് ‘ നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമുയര്‍ത്തുന്നു. ‘നിങ്ങളില്‍ ഒരുത്തനായി നിന്ന് ചോദിക്കുന്നു ഈ ഏപ്രില്‍ 18ന് നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണം.നിങ്ങളുടെ വിജയത്തിന് ഞാനും കൂടെയുണ്ടാകും’ കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ ടോര്‍ച്ച്‌ ചിഹ്നവും കാണിച്ച്‌ വോട്ടഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കമല്‍ മത്സരിക്കുന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചരണത്തിലാണ് അദ്ദേഹം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares