കെ എം മാണിയുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു കർദിനാൾ ആലഞ്ചേരി

പാലാ : കേരള കോൺഗ്രസ്‌ എം ചെയർമാൻ കെ എം മാണിയുടെ കല്ലറയിൽ ഒപ്പീസ് ചെല്ലി, സിറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ ഗീവര്ഗീസ് ആലഞ്ചേരി പ്രാർത്ഥിച്ചു. മാണി സാർ ന്റെ മരണത്തിൽ അഗാധമായ ദുഃഖം അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ മാർത്തോമാ നസ്രാണി സഭയെയും കത്തോലിക്കാ സഭയെയും മാത്രമല്ല, ജാതി മത ഭേദം അന്യേ എല്ലാവരെയും ഒരേ പോലെ സ്നേഹിച്ച മഹത്മാവ് ആയിരുന്നു കെ എം മാണി എന്ന് അദ്ദേഹം ഓർമ്മിച്ചു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. ദുഃഖാർത്ഥരായ കുടുംബത്തെ വീട്ടിൽ എത്തിയും അദേഹം ആശ്വസിപ്പിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares