മോദി പൈജാമയും പാന്റ്സും ധരിക്കാന്‍ പഠിക്കുന്നതിന് മുമ്ബ് തന്നെ ഇന്ദിരയും നെഹ്റുവും സൈന്യത്തെ സജ്ജരാക്കിയെന്ന് കമല്‍നാഥ്

ഖണ്ഡ്വ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി ഉന്നയിക്കുന്ന അവകാശവാദങ്ങളെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈജാമയും പാന്റ്സും ധരിക്കാന്‍ മോദി പഠിക്കുന്നതിന് മുമ്ബ് തന്നെ ഇന്ദിരയും നെഹ്റുവുമൊക്കെ സൈന്യത്തെ സജ്ജരാക്കിയതാണ്. മോദി ഭരിച്ച കാലത്താണ് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നത്. അഞ്ച് വര്‍ഷം മുമ്ബ് രാജ്യം സുരക്ഷിത കരങ്ങളിലായിരുന്നു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും മോദി പരാജയപ്പെട്ടു.വിദേശത്ത് നിന്ന് കള്ളപ്പണം വീണ്ടെടുക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍, വീണ്ടെടുത്ത കള്ളപ്പണം എവിടെയാണെന്നും കമല്‍നാഥ് ചോദിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares