തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണു! ശശി തരൂരിന് പരിക്ക്, തലയില്‍ ആറ് തുന്നിക്കെട്ട്!

Please follow and like us:
190k

തിരുവനന്തപുരം: തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ആറ് തുന്നിക്കെട്ടുകളാണ് തരൂരിന്റെ തലയില്‍ ഇട്ടിരിക്കുന്നത്. തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം.

തിരഞ്ഞെടുപ്പ് പര്യടനത്തിനിറങ്ങുന്നതിന് മുന്നോടിയായി സമീപത്തുളള ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു ശശി തരൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ സഹോദരി അടക്കമുളള ബന്ധുക്കളും തരൂരിനൊപ്പമുണ്ടായിരുന്നു. തുലാഭാര നേര്‍ച്ചയ്ക്ക് ശേഷം എഴുന്നേല്‍ക്കുന്നതിടെ ത്രാസ് പൊട്ടുകയും ചങ്ങല തലയില്‍ പതിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.

തലയില്‍ മുറിവ് പറ്റി നന്നായി രക്തം വന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മുറിവ് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കപ്പെടേണ്ടതില്ലെന്നും നാളെ തന്നെ കെട്ട് അഴിക്കാന്‍ സാധിക്കും എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തരൂരിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കൂടുതല്‍ കിംസ് പോലുളള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്ക് പറ്റിയതോടെ ശശി തരൂരിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മുടങ്ങിയേക്കും. ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ക്ക് നിലവില്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ട്. തരൂരിന് പരിക്ക് കൂടി ആയതോടെ പ്രചാരണ പരിപാടികള്‍ കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

3total visits,3visits today

Enjoy this news portal? Please spread the word :)