കെ എം മാണിയുടെ ഓർമ്മകൾ നാടെങ്ങും ..എറണാകുളം , കോട്ടയം , മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ യു ഡീ എഫ് വൻ ഭൂരിപക്ഷത്തിലേക്കോ ?

Please follow and like us:
190k

അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ഓർമ്മകളിൽ മധ്യ കേരളം . നാളെ ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെ എം മാണിയുടെ വസതിയിൽ എത്തുന്നു . മുതിർന്ന യു ഡീ എഫ് നേതാവിനോടുള്ള ആദരം സൂചിപ്പിക്കുവാൻ രാഹുൽ ഗാന്ധി എത്തുമ്പോൾ കേരളാ കോൺഗ്രസ്സും രാജീവ് ഗാന്ധിയുടെ കുടുംബവും ആയുള്ള ബന്ധം ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുക ആണ് രാഹുൽ .

നേരത്തെ സോണിയ ഗാന്ധി ജോസ് കെ മാണിയെ നേരിട്ട് വിളിച്ചു അനുശോചനം അറിയിച്ചിരുന്നു . ഇന്ന് രാവിലെ വീണ്ടും എ കെ ആൻ്റണി കെ എം മാണിയുടെ വസതിയിൽ എത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ചു . കോൺഗ്രസ്സും കേരളാ കോൺഗ്രെസ്സുമായി ഇനി ഒരിക്കലും പിണങ്ങില്ല എന്നാണ് എ കെ ആന്റണി വിതുമ്പി കൊണ്ട് പറഞ്ഞത് . മാണി സാർ ന്റെ പ്രിയ ഓർമ്മകൾ മാത്രം മതി യു ഡീ എഫ് ഇന് എന്ന് ആൻ്റണി ഓർത്തെടുത്തു .

രാഹുൽ ഗാന്ധി നാളെ കൃത്യം ഒരു മണിക്ക് തന്നെ പാലായിൽ എത്തും . സെൻറ് തോമസ് കോളേജിൽ നിന്ന് കെ എം മാണി യുടെ സ്വപ്‍ന പദ്ധതി ആയിരുന്ന ബൈ പാസ് റോഡ് മുഖേന കെ എം മാണിയുടെ വസതിയിൽ എത്തിച്ചേരും . തനിക്ക് എത്തി ചേരാൻ പറ്റാത്തതിൽ ഉള്ള അഗാധ ദുഃഖം രാഹുൽ ഗാന്ധി കുടുമ്ബങ്ങളെ അറിയിക്കും .

എറണാകുളത്തു നിന്നാരംഭിച്ച വിലാപ യാത്ര ,എറണാകുളം ജില്ലയിൽ പോലും വലിയ ജനക്കൂട്ടം ആണ് കെ എം മാണിയെ അവസാനമായി കാണുവാൻ കാത്തു നിന്നതു . എറണാകുളം മണ്ഡലത്തിൽ പോലും യു ഡീ എഫ് അനുകൂലമായി സഹതാപ തരംഗം ആഞ്ഞടിച്ചിരിക്കുന്നു .എറണാകുളം , കോട്ടയം , പത്തനംതിട്ട , മാവേലിക്കര മണ്ഡലങ്ങളിൽ ഐക്യ മുന്നണി വൻപിച്ച ഭൂരിപക്ഷം ആണ് പ്രതീക്ഷിക്കുന്നത് . ഏഷ്യാനെറ്റ് സർവേയിൽ പോലും ഒരു ഘട്ടത്തിൽ പുറകിൽ ആയിരുന്ന എറണാകുളം ലോക്സഭാ മണ്ഡലം ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നു . കോട്ടയം ലോക്സഭാ മണ്ഡലത്തിൽ രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ആണ് യു ഡീ എഫ് പ്രതീക്ഷിക്കുന്നത് . ചങ്ങനാശേരി അടങ്ങുന്ന മാവേലിക്കരയിലും , കാഞ്ഞിരപ്പളളി , പൂഞ്ഞാര് തിരുവല്ല അടങ്ങുന്ന പത്തനംതിട്ടയിലും ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

1total visits,1visits today

Enjoy this news portal? Please spread the word :)