നാമജപം കേട്ടപ്പോള്‍ അസ്വസ്ഥനായി മുഖ്യമന്ത്രി ; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ സിപിഎം നേതാക്കള്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തില്‍ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്നും നാമജപം കേട്ടതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്ബത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം കേള്‍ക്കാന്‍ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടിയെന്ന് വേദിയില്‍ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു.

മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്നിറങ്ങിയ ഐ ബി സതീഷ് എംഎല്‍എ, വി.ശിവന്‍ കുട്ടി എന്നിവരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ റിപ്പോര്‍ട്ടറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതായും ആക്ഷേപമുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares