സൗ​ദി​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല

റി​യാ​ദ്: സൗ​ദി അ​ബ്യേ​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നു ​ന​ട​ന്ന സം​ഭ​വം ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. 

ഹോ​ഷി​യാ​ര്‍​പു​ര്‍ സ്വ​ദേ​ശി സ​ത്വീ​ന്ദ​ര്‍ കു​മാ​ര്‍, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ര്‍​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ക്ക​ല്‍ സ്ഥി​രീ​ക​ര​ണ​മി​ല്ല. 

ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ വ​ധ​ശി​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ത്ത​തും ഇ​ത് ത​ട​യാ​ന്‍ ക​ഴി​യാ​ത്ത​തും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് രം​ഗ​ത്തെ​ത്തി. കൂ​ടൂ​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കി​ല്ലെ​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ല്‍​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ത്വീ​ന്ദ​റി​ന്‍റെ വി​ധ​വ​യെ അ​റി​യി​ച്ചു. 

സ​ത്വീ​ന്ദ​റി​നെ വ​ധി​ച്ചെ​ന്ന​റി​യി​ച്ച്‌ മാ​ര്‍​ച്ച്‌ ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളു​ണ്ടാ​യി​ല്ലെ​ന്നും സ​ത്വീ​ന്ദ​റി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്ന് സീ​മ റാ​ണി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു. എ​ന്നി​ട്ടും വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സീ​മ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ധ​ശി​ക്ഷ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 

2015 ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​രി​ഫ് ഇ​മാ​മു​ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ത്വീ​ന്ദ​റും ഹ​ര്‍​ജീ​തും അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares