മീ​ടു ആ​രോ​പി​ത​നൊ​പ്പം സി​നി​മ: അ​ജ​യ് ദേ​വ​ഗ്ണി​നെ പൊ​ളി​ച്ച​ടു​ക്കി ത​നു​ശ്രീ ദ​ത്ത

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: മീ​ടു ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ന്‍ അ​ലോ​ക്നാ​ഥി​നൊ​പ്പം അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജ​യ് ദേ​വ​ഗ്ണി​നെ​തി​രേ വി​മ​ര്‍​ശ​വു​മാ​യി ഇ​ന്ത്യ​യി​ല്‍ മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്കു തു​ട​ക്ക​മി​ട്ട ന​ടി ത​നു​ശ്രീ ദ​ത്ത. മീ​ടു ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സ​മ​യ​ത്ത് ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല എ​ന്ന് ദേ​വ്ഗ​ണ്‍ പ​റ​ഞ്ഞി​രു​ന്നെ​ന്നും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ന​ട്ടെ​ല്ലി​ല്ലാ​ത്ത പ്ര​വ​ര്‍​ത്തി​യാ​ണെ​ന്നും ദ​ത്ത ആ​രോ​പി​ച്ചു.

ദേ ​ദേ പ്യാ​ര്‍ സെ ​എ​ന്ന പു​തി​യ ദേ​വ്ഗ​ണ്‍ ചി​ത്ര​ത്തി​ല്‍ അ​ലോ​ക്നാ​ഥും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദ​ത്ത​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ല്‍. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രോ​ട് താ​നോ ത​ന്‍റെ സി​നി​മാ നി​ര്‍​മാ​ണ ക​ന്പ​നി​യോ​ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മീ​ടു ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സ​മ​യ​ത്ത് അ​ജ​യ് ദേ​വ്ഗ​ണ്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തും ദ​ത്ത കു​ത്തി​പ്പൊ​ക്കി. അ​ലോ​ക്നാ​ഥി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലൂ​ടെ ബ​ലാ​ത്സം​ഗ-​പീ​ഡ​ന ആ​രോ​പ​ണ വി​ധേ​യ​നാ​യ ഒ​രാ​ള്‍​ക്ക് ബോ​ളി​വു​ഡി​ലേ​ക്കു തി​രി​ച്ചു​വ​ര​വി​നു ദേ​വ്ഗ​ണ്‍ വ​ഴി​യാ​രു​ക്കു​ക​യാ​ണെ​ന്നും ദ​ത്ത കു​റ്റ​പ്പെ​ടു​ത്തി.

Ajay Devgn@ajaydevgn

I’m disturbed by all the happenings with regards to #MeToo. My company and I believe in providing women with utmost respect and safety. If anyone has wronged even a single woman, neither ADF nor I will stand for it.25.7K3:00 PM – Oct 12, 2018Twitter Ads info and privacy3,501 people are talking about this
തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ലോ​ക് നാ​ഥി​നെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 19 വ​ര്‍​ഷം മു​ന്‍​പ് അ​ലോ​ക് നാ​ഥ് ത​ന്നെ പാ​ര്‍​ട്ടി​ക്ക് ക്ഷ​ണി​ച്ച​ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കു​ക​യും ത​ന്‍റെ വീ​ട്ടി​ലെ​ത്തി അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു വി​ന്‍റ​യു​ടെ പ​രാ​തി. 

മീ​ടൂ കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​മു​ഖ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ന​ട​ന്‍ നാ​ന പ​ടേ​ക്ക​ര്‍, ര​ജ​ത് ക​പൂ​ര്‍, ചേ​ത​ന്‍ ഭ​ഗ​ത്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ഝാ ​എ​ന്നി​വ​ര്‍ ഇത്തരത്തില്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

33total visits,3visits today

Enjoy this news portal? Please spread the word :)