സുരേഷ് ഗോപിക്ക് പിന്തുണയുമായി യുവനടി പ്രിയ വാര്യരും ; നടിയുടെ പേജില്‍ രൂക്ഷ വിമര്‍ശനം

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ടു തേടി യുവനടി പ്രിയ വാര്യരും. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടന്ന ‘സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ പങ്കെടുത്താണ് പ്രിയ വാര്യര്‍ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്.

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപി അനുകൂല നിലപാടുകളായിരുന്നു പ്രിയ വാര്യര്‍ സ്വീകരിച്ചിരുന്നത്. ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നുമായിരുന്നു അന്ന് ഒരു അഭിമുഖത്തില്‍ പ്രിയ വാര്യര്‍ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി പ്രിയ പൊതു പരിപാടിയിലുമെത്തിയത്. നടന്‍ ബിജു മേനോനും നിര്‍മ്മാതാവ് സുരേഷ് കുമാറുമടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി വോട്ടു തേടിയതിന് പിന്നാലെ നടി പ്രിയ വാര്യരുടെ ഫെയ്‌സ്ബുക്ക് പേജിലും രൂക്ഷ വിമര്‍ശനം. ചാണക മലരുകള്‍ പൂക്കും എന്ന് കരുതുന്നുണ്ടെങ്കില്‍ നിനക്ക് തെറ്റി. വര്‍ഗീയത അത് കേരളം വെച്ച്‌ പൊറുപ്പിക്കില്ല. അതിനു നീയല്ല ഷിറ്റ് ഗോപി യും മേനോനും വിചാരിച്ചാലും. Just remember that. ചാണക സംഘി ആയിരുന്നോ, അറിയാന്‍ വൈകി എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares