തീവ്ര വാദ സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കന്‍ ജനത

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്ബരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുപയോഗിക്കുന്നുവെന്നാരോപിച്ച്‌ ശ്രീലങ്കന്‍ ജനത. ഇന്ത്യന്‍ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ട്രീയക്കാരെയും സംബോധന ചെയ്തു കൊണ്ടാണ് ശ്രീലങ്കന്‍ ജനത ട്വിറ്ററിലൂടെ രംഗത്ത് വന്നത്.

സ്ഫോടന സംഭവം നടന്ന ദിവസം തന്നെ രാജസ്ഥാനില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഈ സ്ഫോടനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നായിരുന്നു മോദിയുടെ ആവശ്യം.ഇതിനെതിരെയാണ് ശ്രീലങ്കന്‍ ജനത വിമര്‍ശനവുമായി രംഗത്തെത്തിയത്.

Indi Samarajiva@indica

How quickly Sri Lanka’s tragedy became India’s election fodder is shocking. Our country is in grief and their media and (BJP) politicians aren’t helping2,6376:13 PM – Apr 21, 2019Twitter Ads info and privacy1,455 people are talking about this

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares