കെ​എ​സ്‌ആ​ര്‍​ടി​സി ഉ​ണ​രു​ന്നു; കൂ​ടു​ത​ല്‍ ബം​ഗ​ളൂ​രു സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍

Please follow and like us:
190k

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു കെ​എ​സ്‌ആ​ര്‍​ടി​സി ത​യാ​റെ​ടു​ക്കു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ ര്‍.​ജ്യോ​തി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. 

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി 20 സ്കാ​നി​യ, വോ​ള്‍​വോ ബ​സു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ഇ​തി​നാ​യി താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കും. ഡ്രൈ​വ​ര്‍ സ​ഹി​ത​മാ​കും ബ​സു​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക. കോ​ണ്‍​ട്രാ​ക്റ്റ് കാ​രി​യേ​ജ് പെ​ര്‍​മി​റ്റാ​യ​തി​നാ​ല്‍ ക​ണ്ട​ക്ട​റു​ടെ ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല. പ​ക​രം ഒ​രു സ ​ഹാ​യി​യെ നി​യ​മി​ക്കും. ത​മി​ഴ്നാ​ട് മാ​തൃ​ക​യി​ല്‍ ആ​ദ്യാ​വ​സാ​നം മാ​ത്രം സ്റ്റോ​പ്പു​ക​ളു​ള്ള എ​ന്‍​ഡ് ടു ​എ​ന്‍​ഡ് സ​ര്‍​വീ​സു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 

സ്വ​കാ​ര്യ ബ​സ് മാ​തൃ​ക​യി​ല്‍ കോ​ണ്‍​ട്രാ​ക്റ്റ് കാ​രി​യേ​ജ് ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ലൈ​സ​ന്‍​സ് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് നേ​ടി​യ​ശേ​ഷ​മാ​കും സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. കോ​ണ്‍​ട്രാ​ക്റ്റ് കാ​രി​യേ​ജ് ബ​സു​ക​ളി​ല്‍ ടി​ക്ക​റ്റ് വ​ച്ച്‌ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ഈ ​ലൈ​സ​ന്‍​സി​ന്‍റെ ആ​വ​ശ്യം. ഡി​പ്പോ​ക​ളി​ല്‍ നേ​രി​ട്ടും ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ബു​ക്കിം​ഗ് സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​ക​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ബം​ഗ​ളൂ​രു​വി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന് ഓ​ഫീ​സ് സൗ​ക​ര്യ​മു​ള്ള​ത് പു​തി​യ സ​ര്‍​വീ​സ് ന​ട​ത്തി​പ്പി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)