മഹാരാഷ്ട്രയില്‍ മാവോയിസ്സ് ആക്രമണം; 15 ജവാന്മാര്‍ കൊല്ലപ്പെട്ടു

മുംബൈ > മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. പെട്രോളിങ് നടത്തിയിരുന്ന പൊലീസ് വാഹനത്തിന് നേരെയാണ് സ്ഫോടനം നടന്നത്.

വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്. ഏപ്രില്‍ 11 ന് ഗഡ്ചിറോളിയില്‍ വോട്ടെടുപ്പ് ദിനത്തില്‍ മാവോവാദികള്‍ പോളിങ് ബൂത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares