ഭാര്യയെയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന്, യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: കൊച്ചിന് യൂണിവേഴ്സിറ്റി വിദ്യാനഗര്‍ റോഡില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. സജി ഭാര്യ ബിന്ദു, ഒന്നര വയസ് പ്രായമായ മകന് എന്നിവരാണ് മരിച്ചത്. നിലത്ത് പായയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പൊള്ളലേറ്റ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ആനന്ദവല്ലിയുടെ ദേഹത്തും സജി തീ കൊളുത്തിയിരുന്നു. പൊള്ളലേറ്റ് കരഞ്ഞു കൊണ്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരിന്നു ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
സജിയും കുടുബവും താമസമാക്കിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയല്വാസികള്ക്കൊന്നുമറിയില്ല.
Get the latest.