പേർളി മാണിയുടെ വിവാഹം പള്ളിയിൽ വെച്ച് നടത്തിയതിൽ വിവാദത്തിൽ പെട്ട് എറണാകുളം രൂപത . സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകൾ ആണ് രൂപതക്കെതിരെ . രൂപ കണ്ടാൽ ‘താ’ എന്നതാണ് പണക്കാരുടെ കാര്യത്തിൽ ഉള്ള നിലപാടെന്നു വിമർശനം .

Please follow and like us:
190k

കൊച്ചി : പ്രമുഖ അവതാരികയും നടിയും മോട്ടിവേഷണൽ സ്‌പീക്കറും ആയ പേർളി മാണിയുടെ വിവാഹം സിറോ മലബാർ സഭയുടെ രീതിയിൽ ആണ് നടത്തിയത് . വരൻ ഹിന്ദു സമുദായ അംഗം ആണ് . സാധാരണ ചെറുക്കനോ പെണ്ണോ കത്തോലിക്കാ സഭയിൽ ചേരാതെ കല്യാണം അനുവദിക്കുന്നതല്ല . വിവാഹം എന്ന കൂദാശ , പരികർമ്മം ചെയ്യുമ്പോൾ മാമോദീസ വഴി ക്രിസ്ത്യാനി ആയവർ ആയിരിക്കണം എന്നതാണ് സഭയുടെ ആചാരം . എന്നാൽ പണക്കാർക്ക് മാത്രം സഭയിൽ എന്തും ആവാം എന്നതാണ് ഇപ്പോൾ തെളിയുന്നത് .

#മിശ്രവിവാഹം_വചനാനുസൃതമോ,?,#പല_യുവതീ_യുവാക്കളും_ചോദിച്ചിട്ടുള്ള #ഒരു_ചോദ്യമാണ്_പ്രേമിക്കുന്നതും_പ്രേമിച്ചു…

Posted by Titus Kalappurackal on Sunday, May 5, 2019

യാക്കോബായ സമുദായത്തിൽ നിന്ന് പോലും വിവാഹം കഴിക്കാൻ 100 പ്രാവശ്യം നടത്തുന്ന സഭ പണക്കാരുടെ വിഷയത്തിൽ ഇതൊന്നും നോക്കാറില്ല .നമ്മക്കും കിട്ടണം പണം എന്നതാണ് നിലപാട് . അപ്പോൾ കാനോനിയമവും സ്പെഷ്യൽ അനുവാദവും എല്ലാം പ്രാവർത്തികം ആകും .
ഇതിനു മുന്നേയും സിനിമ നടി അമലാ പോളിന്റെ വിവാഹം പണം വാങ്ങി ചില വൈദികർ നടത്തി കൊടുത്തു എന്ന് ആരോപണം ഉണ്ടായിരുന്നു .

എന്തായാലും കടുത്ത വിമർശനം ആണ് സോഷ്യൽ മീഡിയയിൽ . പതിവ് പോലെ ന്യായീകരണ തൊഴിലാളികളും ഇറങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയം .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

37total visits,1visits today

Enjoy this news portal? Please spread the word :)