തൊടിയില്‍ മാങ്ങ പറിക്കാന്‍ പോയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍: തൊടിയില്‍ മാങ്ങ പറിക്കാന്‍ പോയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവില്വാമല കുത്താമ്ബുള്ളി റോഡില്‍ ചൂളയ്ക്കല്‍ പരേതനായ ചന്ദ്രന്‍റെ മകള്‍ അനിത(41)യാണ് മരിച്ചത്. ഷോക്കേറ്റാണ് മരണമെന്ന നിഗമനത്തിലാണ് പൊലീസും ബന്ധുക്കളും.

മാവിനരികിലൂടെ 11 കെവി ഇലക്‌ട്രിക് ലൈന്‍ പോകുന്നുണ്ട്. അതുവഴി വന്ന അയല്‍ക്കാരായ യുവാക്കളാണ് മൃതദേഹം കണ്ടത്. ഉടനെ ആളുകളെ കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാങ്ങ പറിക്കാനായി കൊണ്ടുപോയ ഇരുമ്ബ് തോട്ടിയും മൃതദേഹത്തിനരികെ കിടന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സാവിത്രിയാണ് അമ്മ. മകന്‍: അജിത്‌

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares