എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി ബയോമെട്രിക് പഞ്ചിംഗ്, ഉത്തരവ് പുറത്തിറക്കി

Please follow and like us:
190k

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുഭരണ വകുപ്പ് ഉത്തരവാക്കി പുറത്തിറക്കി. എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തിനകവും ശമ്ബള സോഫ്‌റ്റ്‌വെയറായ സ്‌പാര്‍ക്കുമായി ബന്ധപ്പെടുത്തി പഞ്ചിംഗ് സംവിധാനം നടപ്പാക്കണം. സ്പാര്‍ക്ക് സംവിധാനം ഇല്ലാത്ത ഓഫീസുകളില്‍ സ്വതന്ത്രമായി അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സംവിധാനമൊരുക്കണം. ഇവിടങ്ങളില്‍ മേലുദ്യോഗസ്ഥര്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കണം.

എല്ലാ വകുപ്പുകളിലെയും ഓഫീസുകളിലും സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവിക്കുമാണ്. എല്ലാ സ്ഥിരം ജീവനക്കാരെയും നിര്‍ബന്ധമായും ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ അധിഷ്‌ഠിത ഹാജര്‍ സംവിധാനം നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സോഫ്‌റ്റ്‌വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പരോഗതി ഐടി മിഷന്‍ നിരീക്ഷിക്കും. മെഷീനുകള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ നാഷനല്‍ ഇന്‍ഫര്‍മാ​റ്റിക് സെന്റര്‍ നല്‍കും. വകുപ്പ് മേധാവികള്‍ക്ക് ഹാജര്‍ മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങാം. ഇതിനുള്ല ചെലവ് വകുപ്പുകളുടെ ബഡ്‌ജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവിലുണ്ട്.

ഇതോടെ അഞ്ചരലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിംഗ് സംവിധാനത്തിന്റെ കീഴിലാകും. ഇപ്പോള്‍ സെക്രട്ടേറിയ​റ്റ് ഉള്‍പ്പെടെ പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിംഗ് മെഷീനെ ശമ്ബള വിതരണ സോഫ്​റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിനെപ്പ​റ്റി പഠിക്കാന്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മ​റ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)