പേർളി മാണിയുടെ അന്യമതസ്ഥനുമായ വിവാഹം പുലിവാല് പിടിച്ചു കത്തോലിക്കാ സഭ . ധ്യാന ഗുരുക്കന്മാരായ ന്യായീകരണ തൊഴിലാളികളെ ഇറക്കി വിശ്വാസികളെ അടക്കി നിർത്താൻ ശ്രമം . ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവരുടെ ഇടവക തപ്പിയും കത്തോലിക്കാ നെറ്റ്‌വർക്ക് .

Please follow and like us:
190k

കൊച്ചി : സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത ആണ് കത്തോലിക്കാ സഭയുടെ വിശ്വാസം കാറ്റിൽ പറത്തി വിവാദപരമായ വിവാഹം നടത്തി ജനങ്ങൾക്ക് മത സൗഹാർദ്ദത്തിന്റെ മാതൃക കാണിച്ചിരിക്കുന്നത് . എന്നാൽ പ്രശ്‌നം അതല്ല സാധാരണക്കാരന് ഒരു നീതിയും കോടീശ്വരിക്കും സിനിമ നടിക്കും മറ്റൊരു നീതിയും ആണ് സഭയിൽ എന്നതാണ് .

ഒരു സാധാരണക്കാരന് കല്യാണം കഴിക്കണമെകിൽ കല്യാണം കഴിക്കാത്ത അച്ഛമാരുടെ ശ്കതമായ ട്രെയിനിങ് അഥവാ പ്രീ മാര്യേജ് കോഴ്സ് കൂടാതെ ഒരു നിർവാഹവും ഇല്ല . ഈ നീണ്ട ഒരാഴ്ച എന്ന് പറഞ്ഞാൽ പലർക്കും പീഡനത്തിന്റെതായ ഒരാഴ്ച ആണെന്നാണ് ചെറുപ്പക്കാരുടെ പൊതുവെ ഉള്ള വില ഇരുത്തൽ . അതിനു ശേഷം ഉള്ള ചടങ്ങാണ് രഹസ്യം കേൾക്കൽ . എങ്ങാനുംപഠിക്കാൻ ഇച്ചിരി ബുദ്ധി കുറവുള്ള പെണ്ണോ ചെക്കനോ ആണെകിൽ തീർന്നു അവരുടെ കാര്യം . പഠിപ്പിച്ചേ വിടുക ഉള്ളൂ വൈദികർ .

ഈ രഹസ്യം ചൊല്ലാതെ കുമ്പസാരിപ്പിക്കുക പോലുമില്ല ചില വൈദികർ . 100 പേർ ഉള്ള ഇടവക ആണെങ്കിലും ചുരുങ്ങിയത് 2 മണിക്കൂർ കാത്തു നിൽക്കാതെ അച്ഛൻ വരുക ഇല്ല രഹസ്യം കേൾക്കാൻ . ഒരക്ഷരം തെറ്റിയാൽ അടുത്ത ദിവസം വീണ്ടും വരുവാൻ പറയുന്നു ..

എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിവുണ്ടത്രേ നിന്റെ മടിയിൽ കനം ഉണ്ടേൽ . 25000 രൂപ മുതൽ ചെക്കന് കിട്ടുന്ന സ്ത്രീ ധനത്തിന്റെ അഥവാ ഷെയർ ഇന്റെ തുകയുടെ 10 % മാതാവിന് അല്ലെങ്കിൽ പുണ്യാളന് കൊടുത്തേക്കാം കല്പിക്കുന്ന വൈദികർ പോലുമുണ്ട് .

എന്നാൽ സിനിമ നടിമാർക്ക് ഈ പരീക്ഷകൾ ഒന്നും പാസ് ആവേണ്ട കാര്യമേ ഇല്ല . ചോദിക്കുന്ന സംഭാവന നൽകിയാൽ മാത്രം മതി . സംഭവനയോ കൈക്കൂലിയോ എങ്ങനെ വേണെമെകിലും പേരിട്ടു വിളിക്കാമത്രേ .

പേർളി മാണിയുടെ കാര്യത്തിൽ ഹിന്ദു സമുദായത്തിൽ പെട്ട യുവാവുമായാണ് വിവാഹം .അതും സിറോ മലബാർ വൈവാഹിക ക്രമത്തിൽ നടത്തി കൊടുക്കുകയും ചെയ്തുവത്രേ . രഹസ്യം ചോദിക്കൽ ഇല്ല , പ്രീ മാര്യേജ് കോഴ്സ് ഇല്ല , കുമ്പസാരം ഇല്ല ഒന്നുമില്ല . ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ ഉള്ള വിവാഹമത്രേ .

എന്തായാലും ഈ വിവാഹത്തെ ന്യായീകരിക്കാൻ പ്രമുഖ ധ്യാന ഗുരുക്കന്മാരെ ഇറക്കിയാണ് എറണാകുളം അതിരൂപത നേരിടുന്നത് . മിശ്ര വിവാഹത്തിലൂടെ സിറോ മലബാർ സഭയിൽ ചേർന്ന് പ്രമുഖ ഗുരുവായാ ഒരു വ്യക്തി ആണ് കടുത്ത ഭാഷയിൽ വിശ്വാസികളെ വിമർശിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത് . പണക്കാർക്കായി എന്തെലാം കനാൻ നിയമം എഴുതി ചേർത്താലും സഭ വിശ്വാസികളുടെ നെഞ്ചിൽ ചവുട്ടുക ആണ് സഭ വീണ്ടും ചെയ്തതെന്ന് , എ കെ സി സി യുടെ ചില മുൻ നേതാക്കൾ പ്രതികരിച്ചു . കേരളാ കത്തോലിക്കാ നവീകരണ സമിതിയും , നസ്രാണി ലൈറ്റി മൂവ്മെന്റും കടുത്ത ഭാഷയിൽ ആണ് ഇതിനെ വിമർശിക്കുന്നത് . ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവർ ആരും ഈ വിവാഹത്തിന് എതിരല്ല . എന്നാൽ സാദാ വിശ്വാസികളെ പൊട്ടന്മാരാക്കി പ്രത്യേക അനുവാദം നൽകി ക്രിസ്ത്യൻ ആചാരത്തിൽ കെട്ടിച്ചതിൽ ആണ് അമർഷം .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

29total visits,1visits today

Enjoy this news portal? Please spread the word :)