പേർളി മാണിയുടെ വിവാഹം കൂദാശികം അല്ല എന്ന് സഭ. എങ്കിൽ പിന്നെ എന്തിനു പേക്കൂത്തു കാണിക്കാൻ പള്ളി തുറന്നു നൽകി എന്ന് വിശ്വാസികൾ.

Please follow and like us:
190k

കൊച്ചി : സെലിബ്രിറ്റി കല്യാണത്തിൽ എറണാകുളം രൂപത പുലിവാൽ പിടിച്ചു. പേർളി മാണിയുടെ പ്രത്യേക സാഹചര്യത്തിൽ നടന്ന വിവാഹം ആണെന്നും സഹായ മെത്രാൻ അറിഞ്ഞുള്ള വിവാഹമാണിത് എന്നും, അവരുടേത് വിവാഹം എന്ന കൂദാശ അല്ല എന്നുമൊക്കെയാണ് വിവിധ വൈദികരുടെ വിശദീകരണം.

എങ്കിൽ പിന്നെ എന്തിനാണ് പള്ളിയിൽ വെച്ച് തിരുവസ്ത്രവും അണിഞ്ഞു ചടങ്ങ് നടത്തിയത് എന്നാണ് ജനം ചോദിക്കുന്നത്. അതിനു മറുപടി പറയാതെ ചില സാഹചര്യങ്ങളിൽ മെത്രാന് തന്റെ ഇഷ്ട പ്രകാരം കല്യാണം കഴിപ്പിക്കാൻ ഉള്ള അധികാരം ഉണ്ടെന്ന് വൈദികർ പറയുന്നു. ലിബറൽ ആയുള്ള നിലപാട് ആണിതെന്നും മിശ്ര വിവാഹത്തിന് സഭ അനിവാര്യമായ ഘട്ടത്തിൽ അനുവാദം നൽകും എന്നുമാണ് ഇവർ പറയുന്നത്.

എന്നാൽ ഈ വാദത്തെ പൊളിച്ചടുക്കുക ആണ് വിശ്വാസികൾ. സാധാരണ ക്കാരന് ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇവർക്കെന്നും, കൂദാശികം അല്ലാത്ത വിവാഹം പള്ളിയിൽ നടത്തിയാൽ വ്യഭിചാരിക്കാൻ ലൈസൻസ് കൊടുക്കണത് പോലെ അല്ലേ എന്നാണ് ഒരു പ്രമുഖ സിറോ മലബാർ വനിതാ ആക്റ്റിവിസ്റ് തന്റെ ഫേസ്ബുക് പ്രൊഫൈൽ വഴി ചോദിച്ചത്.

എന്നാൽ സഭ അധിപൻ കാർഡിനാൾ ഈ വിവാഹത്തെ പറ്റി അറിഞ്ഞിട്ടില്ല എന്നും അദേഹത്തിന്റെ അടുത്ത് രൂപതയിൽ നിന്നും അനുവാദം വാങ്ങിയിട്ടില്ല എന്നും ഞങ്ങളോട് അദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)