സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷ

തൃശൂര്‍ : സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കാന്‍ തീരുമാനം. പൂരം കാണാനെത്തുന്നവര്‍ക്ക് മതിയായ സൌകര്യങ്ങളൊരുക്കിയായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുക.

ദുരന്തനിവാരണ അതോറിറ്റി അധികൃതരും ഡപ്യൂട്ടി കലക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പൂര ദിവസങ്ങളില്‍ പ്രത്യേക യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തും. ക്യാരി ബാഗുകള്‍ പൂരപ്പറമ്ബിലേക്ക് അനുവദിക്കേണ്ടതില്ലെന്നും ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു.

ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള ചെറുകിട കച്ചവടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, എന്നിവക്ക് പൂര്‍ണ്ണ നിയന്ത്രണമേര്‍പ്പെടുത്തി.പൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ സ്വരാജ് റൌണ്ടില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. നഗരത്തിലെ ലോഡ്ജുകളെല്ലാം തന്നെ ഇതിനോടകം പൂര പ്രേമികള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തോടൊപ്പം പൂരം കാണാന്‍ ഇത്തവണ പ്രത്യേക സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares