പേർളി മാണി ഹിന്ദു ആചാര പ്രകാരം വീണ്ടും വിവാഹം കഴിച്ചു . എറണാകുളം രൂപതയുടെ അറിവോടെ ആയിരുന്നു പള്ളിയിൽ വെച്ചുള്ള ഒന്നാം വിവാഹം . രൂപതക്കെതിരെ രൂക്ഷ വിമർശനം . കോടികൾ വാങ്ങി പള്ളിയിൽ വെച്ച് കല്യാണം നടത്തി എന്നാണ് വിശ്വാസികൾ ആരോപിക്കുന്നത് . സാധാരണക്കാരനെ കൊഞ്ഞനം കുത്തുന്ന നിലപാട് നിറുത്തണം എന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു .

Please follow and like us:
190k

എറണാകുളം : പ്രശസ്ത സിനിമാ താരം പേർളി മാണി രണ്ടു ദിവസത്തിനുള്ളിൽ ഹിന്ദു ആചാര പ്രകാരം താലി ചാർത്തൽ നടത്തി. പാലക്കാട് എഅമ്മു ആഡിറ്റോറിയത്തിൽ ആയിരുന്നു ഹിന്ദു ആചാര കല്യാണം എങ്കിൽ പിന്നെ എന്തിനായിരുന്നു ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വിവാഹം നടത്തിയത് എന്നാണ് ക്രിസ്തുമത വിശ്വാസികൾ ചോദിക്കുന്നത് . ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യം ആണ് സഭ സിനിമ നടിക്ക്
നൽകിയത് .

ഇവരുടെ വിവാഹം കൂദാശ അല്ലാ എന്നാണ് എറണാകുളം രൂപത അധികാരികൾ വ്യക്തമാക്കിയത് . ചുരുക്കം പറഞ്ഞാൽ കടുത്ത സഭാ വിരുദ്ധത ആണ് എറണാകുളം അതിരൂപത കാണിച്ചത് . കത്തോലിക്കാ ആചാര പ്രകാരം മറ്റു മതസ്ഥരെ മതം മാറാതെ തന്നെ കല്യാണം കഴിപ്പിക്കാൻ ബിഷപ്പിന് പ്രത്യേക സാഹചര്യത്തിൽ
അവകാശം ഉണ്ട് . പിരിയാൻ സാധിക്കാത്ത വിധം പ്രണയ ജോഡികൾ കുഴപ്പത്തിൽ ചാടിയെങ്കിൽ മാത്രമാണ് ഈ അധികാരം ഉപയോഗിക്കുന്നത് . ചില അവസരങ്ങളിൽ അങ്ങനെ എന്തെങ്കിലും തട്ട് കേടിൽ ആണോ എന്ന് പോലും സഭ അധികാരികൾ ചോദിക്കാറുണ്ട് സാധാരണക്കാരിയോട് . മാത്രമല്ല ഇവർക്ക് ഉണ്ടാകുന്ന കുട്ടികൾ കത്തോലിക്കാ സഭയിൽ മാമോദീസ മുക്കി വളർത്താമെന്നും പിന്നീട് , മറ്റ് മത ആചാര പ്രകാരം ഇവർ വിവാഹിതർ ആവില്ല എന്നും ഉറപ്പു വരുത്തിയും ആണ് വിവാഹം പള്ളിയിൽ നടത്തുന്നത് .

ഈ നിയമം ആണ് ഇവിടെ തെറ്റിച്ചത് . സിറോ മലബാർ സഭയുടെ ആചാര പ്രകാരം വിവാഹം നടത്തുകയും രണ്ടു ദിവസത്തിൽ ഹിന്ദു ആചാരത്തിൽ വീണ്ടും വിവാഹം . ഇത് നടന്നത് സഹായ മെത്രാന്മാർ അറിഞ്ഞു കൊണ്ടാണ് എന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം . ഇതേ കുറിച്ച് ഞങ്ങൾ ഒരു വൈദികനോട് അഭിപ്രായം ചോദിച്ചപ്പോൾ ഇതിലൊന്നും തെറ്റില്ല . ഭാരതീയ പൂജ ക്രമത്തിൽ ഇതൊക്കെ ശരി ആണ് എന്നും , എല്ലാ മതങ്ങളുടെയും സത്ത ഉൾകൊണ്ട ഒരു പുതിയ ആചാരം ആണ് ഞങ്ങൾ വളർത്താൻ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു . എന്തായാലും പരമ്പരാഗത ക്രിസ്ത്യൻ സമൂഹത്തിനു വലിയ നാണക്കേടാണ് എറണാകുളം രൂപതയുടെ വൈദിക നിലപാട് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)