ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോല്‍പ്പിക്കാനായില്ല ; പ്ലസ്ടുവില്‍ കൃപേഷിന്റെ അനുജത്തിക്ക് മികച്ച വിജയം

പെരിയ: കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. സഹോദരന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാന്‍ സാധിക്കുമെന്ന് പോലും കരുതിയിരുന്നില്ല. വീട്ടുകാരുടെയും കൂട്ടുകാരുടെയും സ്നേഹത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിടയിലും കൃഷ്ണ പരീക്ഷ എഴുതിയത്. റിസള്‍ട്ട് വന്നപ്പോള്‍ മലയാളത്തിന് എ പ്ലസും, ബാക്കിയെല്ലാം എ ​ഗ്രേഡും. പെരിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹ്യുമാനിറ്റീസ് ബാച്ചിലായിരുന്നു കൃഷ്ണപ്രിയയുടെ പഠനം.

നല്ലൊരു കോളെജില്‍ ഡി​ഗ്രിക്ക് പഠിക്കാനാണ് കൃഷ്ണപ്രിയയുടെ ആ​ഗ്രഹം. കൃപേഷിനൊപ്പം കൊല്ലപ്പെട്ട സുഹൃത്ത് ശരത് ലാലിന്റെ സഹോദരി അമൃതയും എം കോമില്‍ 78 ശതമാനം മാര്‍ക്കോടെ ഉന്നത വിജയമാണ് നേടിയത്.

സഹോദരന്‍ വെട്ടേറ്റ് കിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരം അറിയിച്ചത് അമൃതയായിരുന്നു. ബിഎഡിന് ചേര്‍ന്ന് അധ്യാപികയാവാനാണ് അമൃത തയ്യാറെടുക്കുന്നത്. ഇരുവരുടെയും പഠനച്ചെലവുകള്‍ പൂര്‍ണമായും വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോക്ടര്‍ രോഹിത് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും പേരില്‍ കോണ്‍​ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. ഏഴുലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares