കെഎം. മാണിക്ക് ശേഷം കേരള കോൺഗ്രസ് വളരുമോ..പിളരുമോ.. ജോസഫ് വിഭാഗമുയർത്തുന്ന ഭീഷണി ജോസ് കെ മാണി അതിജീവിക്കുമോ..?

Please follow and like us:
190k

കോട്ടയം:കേരള കോൺഗ്രസ് എം പാർട്ടിയുടെ എക്കാലത്തെയും മഹാനായ നേതാവ് കെഎം മാണിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഏറെ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത് ഒരു കാര്യമാണ് കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ പദവി സംബന്ധിച്ച് കേരള കോൺഗ്രസ് എം പാർട്ടി ഔദ്യോഗികമായി ആയി ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും നാളിതുവരെയായി ആയി പ്രഖ്യാപിക്കാത്തത് മുതലെടുത്തുകൊണ്ടാണ് മാധ്യമങ്ങൾ പ്രത്യേകിച്ച് നവമാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്തകൾ പടച്ചുവിടുന്നത്. കേരള കോൺഗ്രസ് പാർട്ടിയും നേതാക്കളും കെഎം മാണി എന്ന കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായ നേതാവിൻറെ അപ്രതീക്ഷിത വിടവാങ്ങലിൽ നിന്നും മുക്തി നേടാത്തത് കൊണ്ടും മരണാനന്തര ചടങ്ങുകൾ അനുസ്മരണങ്ങൾ എന്നിവയും 41 ദിനവും കഴിഞ്ഞെങ്കിൽ മാത്രമേ രാഷ്ട്രീയത്തെക്കുറിച്ചൂള്ള ആലോചനയും മറ്റും സാധാരണഗതിയിൽ നടത്താറുള്ളു.അതിനുള്ള സ്വഭാവിക കാലതാമസം അംഗീകരിക്കാൻ പോലും മാധ്യമങ്ങൾ കാണിക്കുന്ന ബോധപൂർവ്വമായ വൈമനസ്യം മാധ്യമങ്ങളുടെ വിശേഷിച്ച് ചില കോട്ടയം പത്രങ്ങളുടെ പാപ്പരാസി കാഴ്ചപ്പാടിന്റെ വ്യക്തമായ നിദർശനമാണ്. പൊതുസമൂഹത്തിലും വ്യക്തിജീവിതത്തിലും മാധ്യമങ്ങൾ പാലിക്കേണ്ട മിനിമം മര്യാദ പുലർത്താതെ വാർത്തകൾക്കായി വാർത്തകൾ സൃഷ്ടിക്കുന്ന പാശ്ചാത്യ ശൈലിയിലേക്ക് നമ്മുടെ മാധ്യമങ്ങൾ എന്തിനേറെ പറയുന്നു മുഖ്യധാരാ മാധ്യമങ്ങൾ പോലും വീണുപോകുന്നത് ഒട്ടും ആശാവഹമല്ല.കേരള കോൺഗ്രസും കെ എം മാണിയും എന്നും മാധ്യമങ്ങൾക്ക് പ്രിയപ്പെട്ട വിഷയം ആയിരുന്നു.. മാധ്യമങ്ങൾ ഒരുപക്ഷേ ഇത്രമാത്രം ടാർജറ്റ് ചെയ്ത രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിലും വിശേഷിച്ച് മധ്യകേരളത്തിലും കെഎം മാണിയെ പോലെ മറ്റൊരാളുമില്ലാ.. വ്യക്തിഹത്യ ചെയ്യുവാനും രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ കൂട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ലായിരുന്നു. പക്ഷേ അതിനെയെല്ലാം അപ്രസക്തമാക്കുന്ന രീതിയിലാണ്. കെഎം മാണിയുടെ വിയോഗവാർത്ത മുതൽ ശവസംസ്കാര ചടങ്ങുകൾ വരെ മാധ്യമങ്ങൾ മത്സരിച്ച് തൽസമയവും അല്ലാതെയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്തിന് പീക്ക് ടൈമിൽ പോലും ടൈം സ്ളോട്ട് നല്കി ആദരിച്ചു.ഒരു പക്ഷേ അടുത്തകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും നൽകാത്തത്ര രാജകീയമായ അന്ത്യാഞ്ജലി ആയിരുന്നു അത്.

കെ എം മാണിയെന്ന ക്രൗഡ് പുള്ളറുടെ അന്ത്യ നിമിഷങ്ങൾ മാർക്കറ്റ് ചെയ്യുകയായിരുന്നു എന്ന് ദോഷൈകദൃക്കുകൾ വാദം ഉയർത്തിയാലും അതൊന്നും അത്ര എളുപ്പം അംഗീകരിക്കില്ല ഒരാളും. ജീവിച്ചിരുന്ന കാലഘട്ടം അത്രയും മാധ്യമങ്ങളുടെ കരലാളനയും ധൃതരാഷ്ട്രാലിംഗനവും ഒരേ മനസ്സോടെ സ്വീകരിച്ച ,കേരളം കണ്ട പ്രഗത്ഭനായ രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യസൂത്രം കൊണ്ട് കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിയന്ത്രിച്ച മഹാരഥനായ കുഞ്ഞുമാണിക്ക് കേരളത്തിലെ മാധ്യമലോകം നൽകിയ യാത്രാമൊഴി അവിസ്മരണീയമായിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം മധ്യ കേരള രാഷ്ട്രീയത്തിൽ അനുഭവപ്പെട്ട വലിയൊരു വിടവ് നികത്താൻ മറ്റൊരു കാര്യമാണ് മാധ്യമങ്ങൾ സ്വീകരിച്ചു പോരുന്നത്.


പതിവുപോലെ കേരള കോൺഗ്രസ് എം പാർട്ടിയിലെ സ്ഥാനമോഹവും അധികാര തർക്കങ്ങളും പർവതീകരിച്ച് വിഴുപ്പലക്കൽ നടത്തുകയാണ്.കെ.എം മാണിയുടെ ദേഹവിയോഗത്തിൽ ഒഴിവുകളായി
വന്നു ഭവിച്ച ചെയർമാൻ പാർലമെൻറി പാർട്ടി ലീഡർ സ്ഥാനവും പാലാ നിയമസഭാ സീറ്റും ആണ് മാധ്യമങ്ങൾക്ക് കിട്ടിയ പുതു വിഷയം.എല്ലാവരും കാല്പനികമായിഅവരവരുടെ മനോധർമ്മം അനുസരിച്ച് കഥകൾ മെനഞ്ഞു കൊണ്ടിരിക്കുകയാണ്.യതാർത്ഥ്യത്തിൽ പാർട്ടി ചെയർമാൻ സ്ഥാനവും പാർലമെൻററി പാർട്ടി ലീഡർ സ്ഥാനവും മാണി വിഭാഗം കൈവശം വെച്ചിരിക്കുന്ന പദവിയാണ്.അത് മാണി വിഭാഗത്തിന് തന്നെ അവകാശപ്പെട്ട സ്ഥിതിയിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചു എന്നത് വിശ്വസനീയമായ കാര്യമായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല.വാദത്തിന് അംഗീകരിച്ചാൽ പോലും അത് പാർട്ടിയുടെ സാധാരണ പ്രവർത്തകർ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
പാർട്ടി വൈസ് ചെയർമാൻ സ്ഥാനം ജോസ് കെ മാണി ഏറ്റെടുത്ത സമയം മുതൽ പാർട്ടിയുടെ മുഴുവൻ പരിപാടി കളുടെയും ചുക്കാൻ പിടിച്ചതും അതിന്റെ അണിയറയിൽ പ്രവർത്തിച്ചതും ജോസ് കെ മാണി എംപി ആയിരുന്നു.ചരൽകുന്ന്.ക്യാന്ബുകൾ.സമൂഹ വിവാഹം.ആയിരത്തി ഇരുന്നൂറോളം കേന്ദ്ര ത്തിൽ നടത്തിയ കാരുണ്യ ദിനം.മഹാ സമ്മേളനം.പാർട്ടി തിരഞ്ഞെടുപ്പ്.നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ക്ക് നല്കിയ പാർട്ടി ഫണ്ട് . പാർട്ടി ആസ്ഥാന ഓഫീസ് മെയിന്റനൻസ്.ഓഫീസ് ചിലവുകൾ നടത്തിയ തിന് പണം കണ്ടെത്തിയതും സ്വരൂപിക്കുന്നതിന് നേതൃത്വം നൽകിയതും ജോസ് കെ മാണി എംപി ആയിരുന്നുവെന്നും ഈ കാര്യത്തിൽ മറ്റ് നേതാക്കൾ പലരും കാഴ്ചക്കാരുടെ റോളിലൊ വിരുന്ന്കാരുടെ ഭാവത്തിലോ ആയിരുന്നുവെന്നാണ് കോട്ടയം കാരനായ ഒരു ഉന്നത നേതാവ് തുറന്നടിച്ചു.അതിനാൽ ചെയർമാൻ സ്ഥാനം മാണി വിഭാഗത്തിന്റെ അവകാശവും ലയനസമയത്തെ ധാരണപ്രകാരം നിയമപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.പി.ജെ ജോസഫ് വിഭാഗത്തിന്റെ പേരിൽ ഉയർന്നു കേൾക്കുന്ന അവകാശവാദം നിലനിൽക്കുന്ന തല്ലെന്നും ഇതോടെ വ്യക്തമായി.പാർലമെന്ററി സ്ഥാനം വേണമെന്കിൽ പി.ജെ ജോസഫിന് മാത്രമായി വിട്ടു നല്കുവാൻ തയ്യാറാണെന്ന് മാണി വിഭാഗം വ്യക്തമാക്കി കഴിഞ്ഞു.അത്
സ്വീകരിച്ചു തത്കാലം ഒതുങ്ങി നിൽക്കുവാനാണ് പി.ജെ ജോസഫിന്റെ തീരുമാനമെന്നറിയുന്നു.ഇതോടെ സൃഷ്ടിക്കപ്പെട്ട വാർത്തകളുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.മാണി വിഭാഗം ചെയർമാൻ പദവി സ്വീകരിക്കുമ്പോൾ ഒഴിയപ്പെടുന്ന പദവി ജോസഫ് വിഭാഗം ആവശ്യപ്പെട്ടതായാണ് വിവരം. ഈ കാര്യത്തിൽ മാത്രമാണ് അല്പം തർക്കം ശേഷിക്കുന്ന തെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇത് രമ്യമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് ആണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പിന്നെ അല്പസ്വല്പം തർക്കങ്ങൾ ഉള്ളത് അത് പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചാണ്. ഇക്കാര്യത്തിൽ ഭൈമി കാമുകന്മാരായി മാണി വിഭാഗത്തിൽ നിന്നു തന്നെ ആറോളം പേരില്‍ കൂടുതല്‍ ഉണ്ട്.സ്ഥിരം സ്ഥാനാർത്ഥി മോഹിയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പൻ. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം. മറ്റൊരു സംസ്ഥാന സെക്രട്ടറിയായ ജോസ് ടോം. രാമപുരം സ്വദേശി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി . പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ഫിലിപ്പ് കുഴികുളം. മുൻ നഗരസഭാ അധ്യക്ഷൻ കുര്യാക്കോസ് പടവൻ. കെഎം മാണിയുടെ പിഎ ആയിരുന്ന സിബി പുത്തേട്ട് എന്നിവരുടേതാണ് പുറത്തു കേൾക്കുന്ന പേരുകൾ. ജോയി എബ്രഹാം മാർക്കറ്റിംഗ് സൊസൈറ്റി യുടെ ഇവിടെ തകർച്ചയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പണം യഥാസമയത്ത് തിരികെ നൽകാത്തതിൽ മീനച്ചിൽ താലൂക്കിൽ ശക്തമായ പ്രതിഷേധമാണ് റബർ കർഷകർ ഉയർത്തിയിരിക്കുന്നത്. കൂടാതെ രാജ്യസഭ എംപി ആയിരുന്ന സമയത്ത് ഫണ്ട് ചെലവഴിക്കാതെ പിടിച്ചു വെച്ചത് പ്രകാരം സമയാസമയത്ത് ചെയ്യേണ്ട വികസന പ്രവർത്തനങ്ങൾ മുരടിച്ചു പോയതായി പാർട്ടിക്കാർ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. സ്ഥാനാർത്ഥിക്ക് വേണ്ട സ്വഭാവ ശൈലിയല്ല അദ്ദേഹത്തിനുള്ളതെന്നും പാർട്ടിക്കാർ കുറ്റപ്പെടുത്തുന്നു. അടുത്തകാലത്തായി ജോസഫ് വിഭാഗത്തോട് കൂറുപുലർത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത് . ജോസ് ടോം ആണെന്കിൽ മാണി വിഭാഗത്തിന് സ്വീകാര്യമാണ് പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആളെ ആളെ എങ്ങനെ പരിഗണിക്കും എന്നുള്ള ധർമ്മസങ്കടത്തിലാണവർ. കുര്യാക്കോസ് പടവനും സിബി പുത്തേട്ടും നേരത്തെ തന്നെ വിമത വിഭാഗത്തിലാണ്. ഫിലിപ്പ് കുഴികുളവും. നിർമ്മല ജിമ്മിയും ബേബി ഉഴുത്തുവാലും സജീവ പരിഗണനയിലാണ് .മറ്റൊരാൾ കാൻഡിഡേറ്റ് സിൻഡ്രോം എന്ന വിളിപ്പേരിന് പാത്രമായ സജി മഞ്ഞകടമ്പനാണ് . ഇദ്ദേഹത്തിന് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ളാലം ബ്ലോക്ക് സീറ്റ് അല്ലെങ്കിൽ രാമപുരം പഞ്ചായത്തിലെ ഏതെങ്കിലും വാർഡ് സീറ്റോ നൽകി തൃപ്തിപ്പെടുത്തിയേക്കും. ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ട് ഇടതുമുന്നണി ഭരണത്തിൻറെ എല്ലാ സ്വാധീനവും ഉപയോഗിച്ച് പണം വാരി ഒഴുക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ല. വിജയ സാധ്യത കണക്കിലെടുത്ത് ആയിരിക്കും സ്ഥാനാർഥി സ്ഥാനാർഥി നിർണയം എന്നാണ് സൂചനകൾ .

ഇതിനിടയിൽ ഇതിൽ മണ്ഡലം പ്രസിഡൻറ് മാർ നിർദ്ദേശിക്കുന്ന പേര് സാമൂഹ്യപ്രവർത്തകയും ജോസ് കെ മാണി എം പി യുടെ ഭാര്യയുമായ നിഷ ജോസിന്റെ പേരാണ്.പക്ഷെ നിഷ ജോസ് മനസ്സ് തുറന്നിട്ടില്ല.ജോസ് കെ മാണി എംപിയും അനുകൂല നിലപാട് വ്യക്തമാക്കിയിട്ടില്ലാ.മാണി സാറിന്റെ കുടുംബ ത്തിൽ നിന്നൊരാൾ വന്നാൽ മറ്റൊരു പേരിനും പ്രാധാന്യം ഉണ്ടാകില്ല.അതാണ് പാലായിലെ പൊതു വികാരം.
സ്ഥാനാർത്ഥി ആരായാലും കെ എം മാണി തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ തുടർന്ന് പോകുവാനും അദ്ദേഹത്തിന്റെ കാല്പാടുകൾ പിന്തുടരുവാൻ ഇച്ഛാശക്തിയും ഉള്ളവർ വരണമെന്നാണ് പാലാക്കാർ ആഗ്രഹിക്കുന്നത്..
കെഎം. മാണിക്ക് ശേഷം കേരള കോൺഗ്രസ് വളരുമോ..പിളരുമോ.. ജോസഫ് വിഭാഗമുയർത്തുന്ന ഭീഷണി ജോസ് കെ മാണി അതിജീവിക്കുമോ..? കാത്തിരുന്ന്‌ കാണാം…

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

63total visits,1visits today

Enjoy this news portal? Please spread the word :)