അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി

കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു.

കെഎസ്ബിയുടെ ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന ആരോപണം വൈദ്യുതമന്ത്രി വീണ്ടും തള്ളി.

കനത്ത മഴയില്‍ ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ പരാതികള്‍ക്കിടയില്ലാത്ത വിധം ഡാം മാനേജ്‌മെന്റ് നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് കെഎസ്‌ഇബി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares