മോ​ദി ജ​ന്മം​കൊ​ണ്ട് ദ​ളി​ത​ല്ല, ജാ​തി​യ​ത​യു​ടെ വേ​ദ​ന​യും അ​റി​യി​ല്ല: മാ​യാ​വ​തി

Please follow and like us:
190k

ല​ക്നോ: അ​ധി​കാ​ര​ത്തി​ല്‍ വീ​ണ്ടും എ​ത്താ​മെ​ന്ന ബി​ജെ​പി​യു​ടേ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​മെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും മോ​ഹം സ​ഫ​ല​മാ​കി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. എ​സ്പി-​ബി​എ​സ്പി സ​ഖ്യം പ​ക്വ​ത​യി​ല്ലാ​ത്ത​തും ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​ണെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ര്‍. 

ജാ​തി​യ​മാ​യ ഈ ​സ​ഖ്യം ചി​രി​യു​ണ്ടാ​ക്കു​ന്ന​തും അ​പ​ക്വ​വു​മാ​ണെ​ന്നാ​ണ് മോ​ദി പ​റ​യു​ന്ന​ത്. ജ​ന​നം​കൊ​ണ്ട് ന​രേ​ന്ദ്ര മോ​ദി പി​ന്നോ​ക്ക​ക്കാ​ര​ന​ല്ല. അ​ദ്ദേ​ഹം ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ വേ​ദ​ന എ​ന്തെ​ന്ന് അ​റി​ഞ്ഞി​ട്ടി​ല്ല. തെ​റ്റാ​യ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ സ​ഖ്യം തീ​ര്‍​ച്ച​യാ​യും ത​ള്ളി​ക്ക​ള​യും- മാ​യാ​വ​തി പ​റ​ഞ്ഞു. ത​ന്നെ പി​ന്നോ​ക്ക​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച്‌ മോ​ദി ജാ​തി​യു​ടെ ആ​നു​കൂ​ല്യം വാ​ങ്ങി​യെ​ടു​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം ജ​ന്മം​കൊ​ണ്ട് പി​ന്നോ​ക്ക​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ല്‍ ആ​ര്‍​എ​സ്‌എ​സ് ഒ​രി​ക്ക​ലും പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണ്‍ സിം​ഗി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളോ​ട് ആ​ര്‍​എ​സ്‌എ​സ് എ​ന്താ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. 

ഗു​ജ​റാ​ത്തി​ല്‍ എ​വി​ടെ​യും മോ​ദി നോ​ക്കു​ക. ഒ​രു ദ​ളി​ത​ന് അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ല. ദ​ളി​ത​നെ അ​വ​ന്‍റെ വി​വാ​ഹ​ദി​ന​ത്തി​ല്‍​പോ​ലും കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഗു​ജ​റാ​ത്തി​ല്‍ ദ​ളി​ത​ര്‍​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ക്കു​ക‍​യാ​ണെ​ന്നും മാ​യാ​വ​തി ചൂ​ണ്ടി​ക്കാ​ട്ടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

20total visits,1visits today

Enjoy this news portal? Please spread the word :)