ഡിഎംകെയെ വിടാതെ കെസിആര്‍; , കൂടിക്കാഴ്ചയ്ക്ക് വീണ്ടും സമയം ആവശ്യപ്പെട്ടു

ചെന്നൈ: ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡിഎംകെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ് കെസിആര്‍.

ടിആര്‍എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവര്‍ത്തിക്കുമ്ബോഴും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് കെസിആറിന്‍റെ ഇപ്പോഴത്തെ നടപടി. മുമ്ബും കൂടിക്കഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സമയം അനുവദിച്ചിരുന്നില്ല.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സ്റ്റാലിനുമായി കെസിആര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം തേടി ചന്ദ്രശേഖര്‍ റാവു വീണ്ടും സ്റ്റാലിനുമായി ബന്ധപ്പെട്ടത്. ക്ഷേത്ര ദര്‍ശന ഭാഗമായി തമിഴ്നാട്ടില്‍ എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് താത്പര്യം ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഡിഎംകെ ഇതുവരെ ചര്‍ച്ചയ്ക്ക് അനുകൂല നിലപാട് അറിയിച്ചിട്ടില്ല.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares