കേരള കോൺഗ്രസിലെ അധികാരത്തർക്കത്തിനിടെ. പാർട്ടി അനുഭാവിയുടെ തുറന്ന കത്ത് വൈറലാകുന്നു..

കോട്ടയം : കെ എം മാണി മരിച്ച് നാൽപത്തൊന്ന് തികയും മുന്നേ കേരളാ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു . മാണി മരിച്ചതിനേത്തുടർന്ന് ഒഴിവ് വന്ന സ്ഥാനങ്ങളിലെല്ലാം വർക്കിംഗ് ചെയർമാൻ പിജെ ജോസഫിനെ കൊണ്ടു വരാനുളള കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ നീക്കമാണ് പ്രതിസന്ധിക്ക് വഴി വച്ചത് . എന്നാൽ ഭൂരിഭാഗം പ്രവർത്തകരും മാണി വിഭാഗം എംഎൽഎ മാരും ഈ നീക്കത്തേ അനുകൂലിക്കുന്നില്ല .

കെ എം മാണി മരിച്ചതിനേത്തുടർന്ന് ഒഴിവ് വന്ന പാലാ സീറ്റിലേക്ക് പോലും ജോസഫ് വിഭാഗം നോമിനിയായി പാർട്ടി ജനറൽ സെക്രട്ടറി ജോയി അബ്രാഹം അവകാശമുന്നയിച്ചതോടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട മാണിഗ്രൂപ്പ് അണികൾ മോൻസിനെതിരെ ശക്തമായി തിരിഞ്ഞിരിക്കുകയാണ് .പിജെ ജോസഫിനെ നോക്കുകുത്തിയായി നിർത്തി ഞങ്ങളുടെ മാണിസാർ നനച്ചു വളർത്തിയ പാർട്ടിയെ കൈപ്പടിയിലൊതുക്കുവാനുളള മോൻസിന്റെ കുതന്ത്രമാണിത് എന്ന് അവർ ആരോപിക്കുന്നു . അതിനിടെ തോമസ് ജെ എന്ന കേരളാ കോൺഗ്രസ് അനുഭാവിയുടെ ഫേസ്ബുക് പോസ്റ്റ് പാർട്ടി അണികൾക്കിടയിൽ വൈറലായിരിക്കുകയാണ് . അതിരുക്ഷമായ ഭാഷയിൽ മോൻസിനെ വിമർശിക്കുന്ന പോസ്റ്റിൽ കടുത്തുരുത്തി എംഎൽഎ യുടെ ഒരോ വിഭാഗീയ പ്രവർത്തനവും അക്കമിട്ടു നിരത്തിയിരിക്കുന്നു .
പോസ്റ്റിട്ട് മണിക്കൂറുകൾക്കുളളിൽ തന്നെ പിന്തുണച്ച് അനേകം കമന്റുകളും നൂറിലേറെ ഷെയറുകളുമാണ് ആദ്യ മണിക്കൂറിൽ തന്നെ വന്നിരിക്കുന്നത്

പോസ്റ്റ് ലിങ്ക് ചുവടേ..https://m.facebook.com/story.php?story_fbid=1518059168329684&id=100003768452170

കേരളാ കോൺഗ്രസ് നേതാക്കന്മാർക്ക് ഈ പാർട്ടി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രവർത്തകന്റെ തുറന്ന കത്ത്…

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കു ആകൃഷ്ടനായതിനു പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ടെങ്കിലും അതിൽ സുപ്രധാനമായ രണ്ടു കാര്യങ്ങൾ കെ എം മാണി എന്ന 
ദീർഘവീക്ഷണമുള്ള കരുണയുള്ള തന്ത്രങ്ങളുടെ മർമ്മറിഞ്ഞ നേതാവിനോട് തോന്നിയ ആദരവും സ്നേഹവും മധ്യ കേരളത്തിലെ ജനസമൂഹത്തോടും പാർശ്വവത്കരിക്കപ്പെട്ട കുടിയേറ്റ കർഷക ജനതയോടും പുറം തിരിഞ്ഞു നിന്ന ദേശീയ പാർട്ടികളായ കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നയങ്ങളുമാണ്. അവിടെയാണ് ഏതു പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാനായി ആർക്ക് എപ്പോൾ വേണമെങ്കിലും കയറി ചെല്ലാവുന്ന അശരണ കേന്ദ്രമായി മാണി സാർ പടുത്തുയർത്തിയ കേരളാ കോൺഗ്രസ് എന്നെ വിസ്മയിപ്പിച്ചതും ആകർഷിച്ചതും. കേരളാ കോൺഗ്രസിന്റെ ഈ രീതി ആ പാർട്ടിയിലെ അദ്ദേഹം വളർത്തി കൊണ്ടുവന്ന എംഎൽഎ മാർ സ്വീകരിച്ചതോടെ കേരളാ കോൺഗ്രസ് എന്ന പാർട്ടി അക്ഷരാർത്ഥത്തിൽ ശക്തി പ്രാപിക്കുവായിരുന്നു.കർഷകരെയും കർഷകതൊഴിലാളി യേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കണ്ട് അവർക്ക് ഓജസ്സും തേജസ്സും ആത്മാഭിമാനം പകർന്നു നല്കിയ കരുത്തുറ്റ നേതാവായ കെ എം മാണി കേരള കോൺഗ്രസ് എന്ന പാർട്ടിയെ തന്റെ കൈവെള്ളയിൽ കൊണ്ട് നടന്നു.

അദ്ദേഹം വിട്ടു പിരിഞ്ഞത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു സാധാരണ പ്രവർത്തകർക്കു. നേതാക്കന്മാർക്കും താങ്ങാവുന്നതിനപ്പുറംയിരുന്നു മാണിസാറിന്റെ വേർപാട് സൃഷ്ട്ടിച്ച നൊമ്പരം. എന്നാൽ അദ്ദേഹത്തിന്റെ 41 കഴിയുന്നതിനു മുൻപ് അദ്ദേഹം പടുത്തുയർത്തിയ പ്രസ്ഥാനത്തെ വെട്ടി പിടിക്കാൻ പുറത്തു നിന്നും വന്നു കേറിയവരും അകത്തു നിന്നും മാണി സാറിന്റെ തണലിൽ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിവരും പട പുറപ്പാടുയർത്തുമ്പോൾ മനസ്സ് മരവിക്കുകയാണ്. ഈ ലേഖനത്തിൽ ആരുടേയും പേരുകൾ ഉൾക്കൊള്ളിക്കണ്ട എന്ന് കരുതിയെങ്കിലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച ഈ സാഹചര്യത്തിൽ സാധാരണ കേരളാ കോൺഗ്രസ് പ്രവർത്തകർ അൽപ്പമെങ്കിലും സ്നേഹം മാണി സാറിനോട് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കുക തന്നെ വേണം. പാർട്ടിയെ പിടിയിലാക്കാൻ ജനസമ്മതി പോലുമില്ലാത്ത ഒരു പറ്റം നേതാക്കന്മാർ നടത്തുന്ന ഗൂഢാലോചന തിരിച്ചറിയണം. അവരെ നേരിടുക തന്നെ വേണം അല്ലേൽ ഈ പാർട്ടിയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന നിലയിലേക്ക് പ്രശ്ങ്ങൾ വളർന്നേക്കും. തങ്ങൾക്കു ശേഷം പാർട്ടിയിൽ എന്ത് വേണമെങ്കിലും സംഭവിച്ചോട്ടെ എന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കന്മാരെ പുറംതള്ളുക തന്നെ ചെയ്യണം. കേരളാ കോൺഗ്രസിൽ ഒരു തലമുറ കൈമാറ്റം സീനിയർ നേതാക്കന്മാരുടെ ആശീർവാദത്തോടെ നടത്തുക തന്നെ വേണം. നമ്മുടെ പാർട്ടിയിൽ കാലോചിതമായി വന്നു ചേർന്ന അഭിപ്രായ വ്യത്യാസങ്ങളെ മുതലെടുത്തു ജോസഫ് ഗ്രൂപ്പിലെ ഒരു പ്രധാനി നടത്തുന്ന നീക്കങ്ങളെ തടയിടാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ കെ എം മാണി എന്ന നേതാവിൽ നിന്നും നമ്മളൊന്നും പഠിച്ചിട്ടില്ല എന്ന് തീർത്തു പറയണ്ട സാഹചര്യം വന്നേക്കും. ഈ നേതാവിന്റെ കള്ളാ കണ്ണീർ കണ്ടു ഇദ്ദഹത്തെ തെറ്റിദ്ധരിച്ച സ്വന്തം നേട്ടങ്ങൾക്കായി തമ്മിൽ അടിപ്പിച്ച കടുത്തുരുത്തിക്കാരെ ഓർമിപ്പിക്കുകയാണ് ഇദ്ദഹത്തെ തള്ളി പറയണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മോൻസ് ജോസഫ് എംഎൽഎ ആണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി കേരളാ കോൺഗ്രസിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്ക് ഒരു വശത്തു പിടി മുറുക്കുന്നതെന്നതിന്റെ തെളിവുകൾ മുൻപോട്ടു വയ്ക്കുന്നു. കെ എം മാണി സാറിന്റെ ആത്മാവിനോട് നീതി പുലർത്താൻ നമുക്ക് കഴിയണം.. നേതാക്കന്മാർ പല പല കാരണങ്ങൾ കൊണ്ട് തുറന്നു പറയാൻ കഴിയാതെ പോയ കാര്യങ്ങളാണ് ഈ കുറിപ്പിൽ മുൻപോട്ടു വയ്ക്കുന്നത്. കേരളം ആഘോഷിച്ച ഒരു ആരോപണത്തിൽ അന്ന് കടുത്തുരുത്തി കാരൻ എംൽഎ വീണ്ടും അന്തിചർച്ചകളിൽ ഇടപിടിക്കുന്നത്. ആരോപണം തേച്ചു മായിച്ചു കളഞ്ഞപ്പോളേക്കും ഇദ്ദേഹം ആരുടെയോ കളിപ്പാവയായി മാറുകയായിരുന്നു. ചതിക്കളങ്ങൾ ഒരുങ്ങിയത് ഈ സംഭവത്തിന് ശേഷമാണെന്നുള്ളതാണ് ചിന്ത്യം… മോൻസ് ഇന്ന് പ്രവർത്തിക്കുന്നത് മറ്റൊരു പാർട്ടിയുടെ ലക്ഷ്യങ്ങൾക്കാണെന്നു രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് തീർത്തു പറയുവാൻ സാധിക്കും.

ബാർ കോഴ ആരോപണവും മാണി സാറിന്റെ രാജിയും – ജോസഫ് എന്നും മാണി സാറിനോട് കടപ്പെട്ടിരുന്നു. ജോസഫിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉണ്ടായപ്പോളും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് അദ്ദേഹത്തെ വ്യകതിഹത്യ നടത്താതെ മാറി നിന്നതും ഞാനിന്നും ഓർമ്മിക്കുന്നു. കേരളാ കോൺഗ്രസിനെയും കെ എം മാണിയെയും വരുതിയിലാക്കാനുള്ള നീക്കങ്ങളാണ് ബാർ കോഴയിൽ ഒളിഞ്ഞും തെളിഞ്ഞും കണ്ടതെന്ന് വ്യക്തം. മാണി സാറിനൊപ്പം പി ജെ ജോസഫുംരാജി വയ്ക്കും എന്ന് കരുതപ്പെട്ടിരുന്ന അവസ്ഥയിൽ മേല്പറഞ്ഞ എം എൽ എ ആണ് വേണ്ടപ്പെട്ടവർക്ക് വാർത്ത ചോർത്തി കൊടുത്തതും ജോസഫിനെ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മുൻനിരയിൽ നിന്നതും.

മോൻസിന്റെ വാർത്ത സമ്മേളങ്ങൾ – രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏവർക്കുമറിയാം മോൻസ് ജോസഫ് അടുത്തിടെ പ്രധാന സംഭവികാസങ്ങൾക്കു മുൻപ് നടത്തുന്ന പ്രത്യേക വാർത്ത സമ്മേളങ്ങളുടെ ഉദ്ധേശ ശുദ്ധി ഒരു ചോദ്യം എം യൽ എ യോട്, പി ജെ ജോസഫിന്റെ ആത്മാവും ശക്തിയുമായിരുന്ന ഫ്രാൻസിസ് ജോർജും കൂട്ടരും പാർട്ടി വിട്ടു പോയപ്പോൾ താങ്കൾ ഏതെങ്കിലും രീതിയിൽ ഇടപെട്ടിട്ടുണ്ടോ.അവർ പോകാതിരിക്കാൻ. പി ജെ യെ പാർട്ടി നേതൃത്വത്തിൽ എത്തിക്കാൻ കച്ച കെട്ടിയിറങ്ങിയാ താങ്കൾ അദ്ദഹത്തിന്റെ പാളയത്തിലെ ജനസമ്മതിയുള്ള നേതാക്കൾ പാർട്ടി വിട്ടു പോയപ്പോൾ തടയാൻ എന്ത് ചെയ്തു. ഞാൻ മനസ്സിലാക്കുന്നടത്തോളം അന്നും കേരളാ കോൺഗ്രസ് മാണി വിഭാഗമാണ് ആന്റണി രാജു പോലുള്ളവർ പാർട്ടി വിടാതിരിക്കാൻ നേതൃത്വം കൊടുത്ത്. അന്ന് ഒരു പത്ര സമ്മേളനം നടത്തി എന്ത് കൊണ്ടാണ് താങ്കൾ പാർട്ടിയിൽ ഐക്യം ഉണ്ടാക്കാൻ ശ്രദ്ധിക്കാതിരുന്നത്? താങ്കളുടെ ചതികൾ തിരിച്ചറിഞ്ഞിട്ടല്ലെ ഫ്രാൻസിസ് ജോർജും കൂട്ടരും താങ്കളെ ഇത്ര കണ്ടു എതിർക്കുന്നത്.

റോഷിക്കെതിരെ – ഒരേ മനസ്സോടെ റോഷിയും ജയരാജ്ഉം ജോസ് കെ മാണിയോടൊപ്പം നീങ്ങുന്നത് കണ്ടപ്പോൾ മോൻസ് പാർട്ടി പിളർത്തുക എളുപ്പമാകില്ല എന്ന് തിരിച്ചറിയുകയും ഒരു ഓൺലൈൻ മാധ്യമം വഴി റോഷി അഗസ്റ്റിനെതിരെ വാർത്ത കൊടുക്കുകയും ചെയ്തു. കേരളാ കോൺഗ്രസിലെ ബുദ്ധി കേന്ദ്രമായ മോൻസ് ഇത് വഴി ഭാവിയിൽ റോഷിയെ വെട്ടി മന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള നീക്കമാണ് നടത്തിയത്. സി ഫ് തോമസ് സാറിനെ കൂടെ കൂട്ടുകയാണ് ഇനി മോന്സിനു മുൻപിലുള്ള നീക്കം. പാർട്ടിയെ ക്ഷിണിപ്പിക്കുന്ന നയങ്ങൾ സി ഫ് തോമസ് സാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് തന്നെ പ്രേതിക്ഷിക്കാം. ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ ജോസെഫിന്റെ മുൻപിൽ അടിയറ വെക്കാൻ സി എഫ് തോമസ് സർ തയാറാകില്ല എന്നുറപ്പിക്കാം.

കെഎം മാണിയുടെ പാലാമണ്ഡലത്തിലെ ശക്തി കേന്ദ്രങ്ങൾ മണ്ഡല പുനർ നിർണ്ണയത്തിലൂടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ വന്നു ചേർന്നപ്പോൾ മാണിയെ പിണക്കി ജയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാണിസാറിന്റെ കാലുപിടിച്ചു ലയനത്തിന് മുന്നിൽ നിന്ന് മുതലക്കണ്ണീർ പൊഴിച്ച താന്കളെ പിന്തുണച്ച മാണിക്കാർ ഇന്ന് നെഞ്ച് പൊട്ടി കരയുന്നുണ്ടാകും. നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി കടുത്തുരുത്തിയിലെ ധാരാളം സീനിയർ നേതാക്കളെ തഴഞ്ഞ് നിങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയത് പാർട്ടി യെ ഹൈജാക്ക് ചെയ്യാൻ ആണെന്ന് കരുതരുത്.

ഞങ്ങൾക്ക് മാണിസാർ എന്നത് പിതൃതുല്യനായ ആദരണീയനായ നേതാവായിരുന്നു.. അദ്ദേഹത്തിന് നല്കിയ ആദരവും സ്നേഹവും ഇനി ജോസ് കെ മാണി യിലൂടെ തുടരുക തന്നെ ചെയ്യും . ചരൽകുന്ന് ക്യാമ്പിൽ വൈകിയെത്തിയതും ജോസ് കെ മാണി കൊണ്ട് വന്ന സയൻസ് സിറ്റി പ്രോജക്ടിന്റെ പിതൃത്വം അടിച്ചു മാറ്റാൻ ശ്രമിച്ചതും പാലരുവി എക്സ്പ്രസ് ട്രെയിൻ സംബന്ധിച്ച് വിവാദം സൃഷ്ടിച്ചു രസിച്ചതും ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാണിസാറിന്റെ എംഎൽഎ ഫണ്ട് സംബന്ധിച്ച് അപഹസിച്ചതും മറക്കില്ലൊരിക്കലും.ആരോടും പകയില്ലായെന്ന് എപ്പോഴും പറഞ്ഞ മഹാനായ നേതാവിന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുന്നത് കൊണ്ട് കൂടുതൽ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ല.പറയിപ്പിക്കാൻ നിർബന്ധിക്കരുത്.. ജോസ് കെ മാണിയെ ടാർജറ്റ് ചെയ്യുന്ന പണി നടക്കില്ല ..മാണി സാറിനെ സ്നേഹിക്കുന്നവർ കാഴ്ച ക്കാരായി നോക്കി നിന്നെന്ന് വരില്ല..മാണി സാർ ഞങ്ങൾക്ക് ആരായിരുന്നോ അതാണ് ഇനി ജോസ് കെ മാണി.. അതോർത്ത് വേണം ചൊറിയാൻ

മാണി സാറിന്റെ പാർട്ടിയെയും അദ്ദേഹത്തിന്റെ മകനെയും ഒറ്റുകൊടുത്തു ചതിക്കളങ്ങൾ ഒരുക്കുമ്പോളും അനുസ്മരണ സമ്മേളനങ്ങളിൽ വന്നു കണ്ണുനീർ പൊഴിക്കുന്ന തന്റെ സാമർഥ്യം ഇനിയും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാർ കണ്ടോണ്ടിരിക്കില്ല. മാണി സർ നോട് കാണിക്കുന്ന ഈ വഞ്ചനക്കു താങ്കൾ ഒരുനാൾ ഉത്തരം പറയണ്ട വരുക തന്നെ ചെയ്യും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares