നഴ്‌സസ് ദിനത്തില്‍ ലിനിയെ ആദരിച്ച്‌ കേരള സര്‍ക്കാര്‍. . .

കണ്ണൂര്‍: നഴ്‌സസ് ദിനത്തില്‍ നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂശിക്കുന്നതിനിടെ മരണമടഞ്ഞ ലിനിയെ ആദരിച്ച്‌ സര്‍ക്കാര്‍. മികച്ച സേനവത്തിനുള്ള ലിനി പുരസ്‌കാരം ആരോഗ്യമന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍, വിനോദ യാത്രയ്ക്കിടെ ശ്രവണസഹായി കളഞ്ഞുപോയ കണ്ണൂരിലെ ആറുവയസുകാരന്‍ യാദവിന് പുതിയ ശ്രവണസഹായി മന്ത്രി നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നേഴ്‌സിനു നല്‍കുന്ന പുരസ്‌കാരം ലിനിയോടുള്ള ആദരസൂചകമായി സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ് എന്നാക്കി മാറ്റിയിരുന്നു.

കോട്ടയം കടന്നാടെ സിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സ് ദിനു എംജോയ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെഡ്‌നേഴ്‌സ് ഗീത പി, പാണ്ടനാട് സിഎച്ച്‌ സിയിലെ നഴ്‌സിംഗ് സൂപ്രവൈസര്‍ വത്സല കുമാരി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares