എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന അനുപമയും യതീഷ് ചന്ദ്രയും; കൈയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

തൃശൂര്‍: എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന തൃശൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെയും ജില്ലാ കളക്‌ടര്‍ ടി.വി.അനുപമയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീലങ്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇരുവരുടെയും കൃത്യനിര്‍വഹണത്തെ പുകഴ്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം,കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പൂരനഗരി പൊലീസ് നിയന്ത്രണത്തിലായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, എ.സി.പി വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നത്.

3500 ഓളം പൊലീസാണ് ഇത്തവണ പൂരം സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയത്. ഇതിന് പുറമേ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന ആനകള്‍ക്കൊപ്പം എസ്.ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടാകും. സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെക്കെഗോപുര നടയില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് ബൈനോക്കുലര്‍ നീരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares