നാ​ഥു​റാം ഗോ​ഡ്സെ സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെഭീ​ക​ര​വാ​ദി: ക​മ​ല്‍​ഹാ​സ​ന്‍

Please follow and like us:
190k

ചെ​ന്നൈ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ല്‍​ഹാ​സ​ന്‍. ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം സ്ഥാ​നാ​ര്‍​ഥി എ​സ്. മോ​ഹ​ന്‍ രാ​ജി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തൊ​രു മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല ആ​യ​തു​കൊ​ണ്ട​ല്ല ഞാ​ന്‍ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ഇ​വി​ടെ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭീ​ക​ര​വാ​ദി​യെ​ന്ന​ത് ഒ​രു ഹി​ന്ദു​വാ​ണ്.പേ​ര് നാ​ഥു​റാം ഗോ​ഡ്സെ- ക​മ​ല്‍ പ​റ​ഞ്ഞു. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സ​ഹ​വ​ര്‍​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ന്ത്യ​യാ​ണു താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ദേ​ശീ​യ പ​താ​ക​യി​ല്‍ മൂ​ന്നു നി​റ​ങ്ങ​ളും നി​ല​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. താ​നൊ​രു ന​ല്ല ഇ​ന്ത്യ​ക്കാ​ര​നാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ അ​തെ​വി​ടെ​യും വി​ളി​ച്ചു​പ​റ​യാ​ന്‍ മ​ടി​യി​ല്ലെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

10total visits,1visits today

Enjoy this news portal? Please spread the word :)