മുഖ്യമന്ത്രി ജനീവയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

തിരുവനന്തപുരം : വിദേശയാത്രയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയിലെത്തി. ലോക യുഎന്നിന്റെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് ആദ്ദേഹം. നവകേരള നിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മാണമാണ്
ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കി.

സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്‌ടര്‍ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനര്‍നിര്‍മാണ പദ്ധതി സിഇഒ ഡോ.വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares