രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: പ്രതികളുടെ ശിക്ഷ വിധിച്ചു

കൊല്ലം: കോളിളക്കം സൃഷ്ടിച്ച കൊല്ലം പേരൂര്‍ രഞ്ജിത്ത് വധക്കേസില്‍ അന്തിമ വിധി വന്നു. കേസിലെ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം ഒരു കാരണ വശാലും അടുത്ത 25 വര്‍ഷത്തേയ്ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് രഞ്ജിത്തിനെ ഏഴു പ്രതികളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പലസ്ഥലങ്ങളിലും വച്ച്‌ മര്‍ദ്ദിച്ച കൊലപ്പെടുത്തുകയും, പിന്നീട് മൃതദേഹം തിരുനെല്‍വേലിയ്ക്കടുത്തുള്ള ക്വാറിയില്‍ കുഴിച്ചിടുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മനോജിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച്‌ രഞ്ജിത്ത് ജോണ്‍സന്റെ കൂടെ താമസമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് രഞ്ജിത്തിനെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares