കമല്‍ഹാസന്റെ പ്രസ്താവന; മൗനം പാലിച്ച്‌ രജനീകാന്ത്

ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന കമല്‍ഹാസന്‍റെ വിവാദ പ്രസ്താവനയില്‍ ; മൗനം പാലിച്ച്‌ രജനീകാന്ത്.ഹിന്ദു തീവ്രവാദ പരാമര്‍ശത്തെ കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബിജെപിയും വിവേക് ഒബ്റോയിയടക്കമുള്ള താരങ്ങളും കമല്‍ഹാസന്‍റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’ കമല്‍ ഹാസന്‍ പറഞ്ഞു.’ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും,’ കമല്‍ ഹാസന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares