ഫാനി ചുഴലിക്കാറ്റ്; ഒഡീഷയിലെ മരണ സംഖ്യ 64 ആയി

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം വിട്ട് 9 ദിവസം കഴിഞ്ഞപ്പോള്‍ മരണ സംഖ്യ 64 ആയി. 21 മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച കണ്ടെടുത്തു. ശനിയാഴ്ച വരെ മരണ സംഖ്യ 43 ആയിരുന്നു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പുരിയില്‍ നിന്നും 18 മൃതദേഹങ്ങളും കുദ്ര ജില്ലയില്‍ നിന്നും 4 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.

ചുഴലിക്കാറ്റില്‍ ഏറ്റവും കുടുതല്‍ പേര്‍ മരിച്ചത് പുരി (39)യിലാണ്. കുദ്ര (9), കട്ടക്ക് (6), മയൂര്‍ ഭഞ്ജ് (4), കേന്ദ്രപ്പാര (3), ജജ്പുര്‍ (3) എന്നിങ്ങനെയാണ് കണക്കുകളെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മേയ് മൂന്നിന് പുലര്‍ച്ചെ 240 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 241 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. മെയ് 15 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേടുപാടുണ്ടാക്കിയ വീടുകളുടെ കണക്ക് പൂര്‍്ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares