നേതാക്കന്മാർ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം:യൂത്ത്‌ ഫ്രണ്ട് എം


ഭരണങ്ങാനം: കെ.എം മാണി സാർ ചോരയും ജീവനും കൊടുത്ത് കഴിഞ്ഞ 54 വർഷം കാത്തു പരിപാലിച്ച കേരള കോൺഗ്രസ് (എം) എന്ന മഹാപ്രസ്ഥാനം അതിന്റെ എല്ലാ ശോഭയോടും അന്തസ്സോടും കൂടെ നിലനിർത്തേണ്ട ചുമതല നേതൃത്വം വഹിക്കുന്ന നേതാക്കന്മാർ പാലിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം ഭരണങ്ങാനം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രസ്ഥാനത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾ പ്രവർത്തകർക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദൃശമാദ്ധ്യമങ്ങളിലും, സമൂഹ മാദ്ധ്യമങ്ങളിലും അനാവശ്യ പ്രസ്താവനകളും, വിവാദ പരമായ കുറിപ്പുകളും ഒക്കെ പ്രവർത്തകരിൽ അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വന്നിരിക്കുന്ന ഒഴിവുകൾ സമയാനുസൃതമായി പാർട്ടി കൂടിയാലോചിച്ച് കൂട്ടുത്തരവാദിത്വത്തോടെ വർത്തിക്കണമെന്നും, ചെയർമാന്റെ ഒഴിവിൽ സൂപ്പർ ചെയർമാൻ ആകാനും ആക്കാനുമുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമെന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് ആകാശ് തെങ്ങുംപള്ളി അദ്ധ്യക്ഷത വഹിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares