തന്റെ ആളുകളെ വച്ച് പാർട്ടി പിടിക്കാൻ ജോസഫിന്റെ ഗൂഢതന്ത്രം അണിയറയിൽ ഒരുങ്ങുന്നു . പിന്നിൽ മോൻസും ജോയി അബ്രാഹവും

Please follow and like us:
190k

കെ എം മാണി മരിച്ചതോടെ കേരളാ കോൺഗ്രസ് എങ്ങനെയും പിടിച്ചെടുക്കാൻ പിജെ ജോസഫ് ഒരുങ്ങുന്നതായി സൂചന . മാണി ജീവിച്ചിരുന്നപ്പോൾ മര്യാദരാമൻ രണ്ടാമനായി നിന്ന ജോസഫ് മാണി മരിച്ച അവസരം നോക്കി നാൽപ്പത്തൊന്ന് തികയുന്നതിന് മുന്നേ പാർട്ടി പിടിച്ചടക്കാനാണ് ഒരുങ്ങുന്നത് . അതിനായി ആദ്യം തന്നെ തന്റെ വിശ്വസ്ഥൻ മോൻസ് മുഖേന പാർട്ടി ഒാഫീസ് ചാർജുളള ജനറൽ സെക്രട്ടറി ജോയി അബ്രാഹമിനെ വിലക്ക് വാങ്ങി.

മാണിസാർ ജീവിച്ചിരുന്നപ്പോളേ സ്റ്റീഫൻ ജോർജിനെ ഒാഫീസ് ചാർജുളള ജനറൽ സെക്രട്ടറിയായി നിയമിച്ചെങ്കിലും മാണിയുടെ ആരോഗ്യകുറവും അസുഖവും മുതലെടുത്ത് ചുമതല ജോയി കൈമാറാതെ കൈവശം വച്ചിരിക്കുകയായിരുന്നു . മാണി തന്നെ ഒഴിവാക്കിയതിന്റെ കൊതിക്കെറുവും ജോയിയുടെ മാണി വിഭാഗത്തിൽ നിന്നുളള കൂറുമാറ്റത്തിന് പിന്നിലുണ്ട് .
ജോയിയുടെ സ്വഭാവവും പല നടപടികളും കാരണം ഭൂരിപക്ഷം നേതാക്കൾക്കും അണികൾക്കും അദ്ദേഹത്തോട് അവമതിപ്പാണ് . പലരും കെ എം മാണിയോട് നിരന്തരം പരാതിപ്പെട്ടിരുന്നു . ജോയിയെ ഒഴിവാക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് പോലും Ex MLA മാർ ഉൾപ്പെടെ മാണിയോട് പറഞ്ഞിരുന്നു . അതുകൊണ്ടാണ് ജോയിയെ ഒാഫീസ് ചാർജ്ജുളള ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കിയത് . 
കൂടാതെ കോട്ടയം പാർലമെന്റ് സീറ്റ് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതും ജോയിക്ക് നീരസമുളവാക്കിയിരുന്നു . രാജ്യസഭാ MP ആയിരുന്ന് വൻ പരാജയമായ ജോയിക്ക് ലോക്സഭ കൊടുക്കുക എന്നത് പാർട്ടിക്ക് ചിന്തിക്കാനെ കഴിയില്ലായിരുന്നു . ജോയി പാർലമെന്റിൽ എഴുന്നേറ്റിരുന്നത് മുണ്ടു മുറുക്കാനാണ് എന്ന് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു .

അങ്ങനെ എല്ലാ വിധത്തിലും പാർട്ടിയിൽ ക്ഷീണം സംഭവിച്ച ജോയി പ്രതികാര മനോഭാവത്തോടെയാണ് പാർട്ടിയിൽ ആരുമായും ആലോചിക്കാതെ പിജെ ജോസഫിന് ചെയർമാന്റെ ചുമതല നൽകിയത് . കൂടാതെ കെ എം മാണിയുടെ മകനായ ജോസ് കെ മാണിയുടെ സൗകര്യം പോലും അന്വേഷിക്കാതെ പാർട്ടി അനുസ്മരണം തിരുവനന്തപുരത്ത് നാളെ തീരുമാനിക്കുകയും ചെയ്തു . ഗവർണ്ണർ. മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് , ഉമ്മൻ ചാണ്ടി തുടങ്ങിയവരെ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ നടത്തണം എന്നായിരുന്നു ജോസ് കെ മാണിയുടെ ആഗ്രഹം . എന്നാൽ ധൃതിപിടിച്ച് തിരുവനന്തപുരത്ത് ചെറിയ അനുസ്മരണം പാർട്ടി സംസ്ഥാന കമ്മറ്റിയുടെ പേരിൽ നടത്താനാണ് ജോസഫിന്റെയും ജോയിയുടെയും മോൻസിന്റെയും തീരുമാനം .അമ്പത് വർഷത്തിനുമേൽ MLA യും മുപ്പതു വർഷത്തോളം മന്ത്രിയുമായിരുന്ന രാഷ്ട്രീയ അതികായൻ മാണിസാറിനെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്ന് ബഹുഭൂരിപക്ഷം പാർട്ടി അണികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു . പ്രവർത്തകരുടെ മനസിൽ നിന്ന് മാണിസാർ വികാരം മായ്കാനുളള കളിയാണ് ജോസഫ് വിഭാഗം നടത്തുന്നതെന്ന് അവർ ആരോപിക്കുന്നു .

അനുസ്മരണത്തിന് ശേഷം സംസ്ഥാന കമ്മറ്റിയിൽ ബഹൂഭൂരിപക്ഷമുളള മാണി വിഭാഗത്തേ അറിയിക്കാതെ കമ്മറ്റി കൂടി ജോസഫിനെ ചെയർമാനാക്കാനാണ് മോൻസും ജോയിയും കൂടി പദ്ധതിയിടുന്നത് .അതിനായി ആകെയുളള 450 സംസ്ഥാന കമ്മറ്റിയംഗങ്ങളിൽ ജോസഫ് വിഭാഗത്തിൽ നിന്നുളള 90 പേരോട് രഹസ്യമായി നാളെ തിരുവനന്തപുരത്തെത്താൻ നിർദ്ദേശിച്ചിട്ടുണ്ട് .ഇനി ഏതെങ്കിലും കാരണവശാൽ ആരേലും എത്താതിരുന്നാൽ മുൻ കരുതലിനായി എല്ലാവരുടെയും ഒപ്പ് വാങ്ങിവച്ചിട്ടുണ്ട് . അങ്ങനെ സ്വന്തം വിഭാഗത്തേ മാത്രം പങ്കെടുപ്പിച്ച് കമ്മറ്റി കൂടി പിജെ ജോസഫിനെ ചെയർമാനും വർക്കിംഗ് ചെയർമാനായി TU കുരുവിളയെയും വൈസ് ചെയർമാനായി മോൻസ് ജോസഫിനേയും തിരഞ്ഞെടുക്കാനാണ് രഹസ്യ തീരുമാനം . ജോസ് കെ മാണിക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും കൊടുത്തേക്കും . സിഎഫിന് എന്ത് കൊടുക്കും എന്ന് തീരുമാനമായില്ല . ഇന്നലെ യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്തേ ഒരു ഹോട്ടലിൽ ജോസഫും മോൻസും ജോയിയും കൂടിയാണ് ഈ തീരുമാനം എടുത്തത് . എന്തെങ്കിലും സംഘർഷം ഉണ്ടായാൽ തിരുവനന്തപുരത്തേ പഴയ ജോസഫ് വിശ്വസ്തനിൽ നിന്ന് കായികപരമായ സഹായം തേടിയിട്ടുണ്ട് .എത്ര ആളുകളെ വേണേലും തരാമെന്ന് അദ്ദേഹം ജോസഫിന് വാഗ്ദാനം ചെയ്തിട്ടുണ്ട് .പണമൊഴുക്കിയാൽ മാത്രം മതിയത്രേ .

അതിനിടയിൽ മാണി വിഭാഗം ആളുകളെ പാർട്ടി സ്താനമാനങ്ങളും നിയമസഭാ സീറ്റും ക്യാഷും നൽകി പ്രലോഭിപ്പിക്കാനുളള നീക്കവും നടന്ന് വരുന്നു .കോടിക്കണക്കിന് രൂപയാണ് ഇതിനായി ഒഴുക്കാൻ പ്ലാനിടുന്നത് . അതിനായി ബാറുടമകളേയും വിദേശ വ്യവസായികളേയും സഹായം ഉറപ്പു വരുത്തിക്കഴിഞ്ഞു . മാണി മരിച്ച് നാൽപ്പത്തൊന്ന് തികയുന്നതിന് മുന്നേ നടക്കുന്ന ഈ നീക്കങ്ങൾ രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പ് ഉളവാക്കുന്നുണ്ട് . കസേര കളി ഉറപ്പായിരുന്നുവെങ്കിലും മാണിക്ക് നൽകിയ അന്ത്യചുംബനത്തിന്റെ ചൂടാറും മുൻപ് നടക്കുന്ന അന്തർ നാടകങ്ങൾ അന്നത്തേ ചുംബനങ്ങൾ യൂദാസുമാരുടെ ചുംബനങ്ങൾ ആണ് എന്ന സംശയം ഉറപ്പിക്കുന്നതാണ് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

26total visits,1visits today

Enjoy this news portal? Please spread the word :)