വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച്‌ തൃപ്പൂണിത്തുറയില്‍ രണ്ടരയേക്കര്‍ നിലം നികത്തി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നടമ തെക്കും ഭാഗം വില്ലേജിലെ രണ്ടരയേക്കറോളം വരുന്ന നിലമാണ് നിയമം ലംഘിച്ച്‌ നികത്തിയത്. പൊക്കാളി കൃഷി നടത്തിയിരുന്നതും കൃഷി നിലച്ചപ്പോള്‍ കണ്ടല്‍ കാടുകള്‍ നിറഞ്ഞു നിന്നിരുന്ന പാടശേഖരമാണ് മണ്ണിട്ട് നികത്തിയത് വില്ലേജ് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് ഈ നിയമവിരുദ്ധ നടപടി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഈ നിലം കഴിഞ്ഞ ജൂണിലാണ് മണ്ണിട്ടു നികത്താന്‍ തുടങ്ങിയത്. സ്ഥലത്തു നിന്നിരുന്ന കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയ ശേഷമാണ് ഭൂമി തരം മാറ്റിയത്. സംഭവം സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ കഴിഞ്ഞ ജൂണില്‍ നിലം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കി. തുടര്‍ നടപടിക്കായി ഫോര്‍ട്ടുകൊച്ചി ആഡിഒയ്ക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ നിലം പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ഒന്നുമുണ്ടായില്ല.

ഇതുമൂലം പ്രളയകാലത്ത് നികത്തിയ നിലത്തിന് സമീപത്തെ വീടുകളില്‍ വെള്ളം കയറാനും നാശനഷ്ടങ്ങള്‍ വലുതാകാനും കാരണമായി. ഇപ്പോള്‍ ഈ സ്ഥലം പ്ലോട്ടുകളായി തിരിച്ച്‌ വില്‍ക്കുന്നതിന് അളന്ന് കല്ലിട്ടു കൊണ്ടിരിക്കയാണ്. ഒപ്പം ഡേറ്റാ ബാങ്കില്‍ പുരയിടം എന്നു രേഖപ്പെടുത്തി തരംമാറ്റാനും നീക്കം നടക്കുന്നുണ്ട്. നിലം നികത്തലിനെതിരെ മുമ്ബ് കണ്ടല്‍ നട്ട് പ്രതിഷേധം സംഘടിപ്പിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares