ചതി പ്രയോഗത്തിലൂടെ ചെയർമാനാകാനുളള പിജെ ജോസഫിന്റെ ആദ്യ നീക്കം പൊളിഞ്ഞു

Please follow and like us:
190k

കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ കെ എം മാണി അനുസ്മരണത്തിന് ശേഷം പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുളള ജോസഫ് പക്ഷത്തിന്റെ നീക്കം പൊളിഞ്ഞു . വിവരം രഹസ്യമായി അറിഞ്ഞ മാണിഗ്രൂപ്പുകാർ നടത്തിയ അസാധാരണ നീക്കത്തിലാണ് ജോയി അബ്രാഹമിന്റെയും മോൻസ് ജോസഫിന്റെയും കുതന്ത്രം പൊളിഞ്ഞത് . ജോസഫ് പക്ഷത്തേതന്നേ ചിലരാണ് മാണി ഗ്രൂപ്പുകാർക്ക് വിവരം ചോർത്തി നൽകിയത് .

അനുസ്മരണത്തിന്റെ മറവിൽ ചെയർമാനേ തിരഞ്ഞെടുക്കാൻ പദ്ധതിയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് കോല്ലം ജില്ലാ സെക്രട്ടറിയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത് .അതിന്റെ അടിസ്ഥാനത്തിൽ അനുസ്മരണം അല്ലാതെ വേറേ യാതൊരു അജണ്ടയും പാടില്ല എന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു . ഉത്തരവ് കെഎം മാണി അനുസ്മരണത്തിനിടെ പിജെ ജോസഫിന് കോടതിയുദ്യോഗസ്ഥൻ കൈ മാറി .

തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന അനുസ്മരണത്തിന് ശേഷം പിജെ ജോസഫിനെ ചെയർമാനാക്കാൻ പദ്ധതിയിടുന്നുവെന്ന് കേരളാന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത് .ലിങ്ക് ചുവടേ

തന്റെ ആളുകളെ വച്ച് പാർട്ടി പിടിക്കാൻ ജോസഫിന്റെ ഗൂഢതന്ത്രം അണിയറയിൽ ഒരുങ്ങുന്നു . പിന്നിൽ മോൻസും ജോയി അബ്രാഹവും -. http://keralanewz.com/?p=41997
കെ എം മാണി മരിച്ചതോടെ കേരളാ കോൺഗ്രസ് എങ്ങനെയും പിടിച്ചെടുക്കാൻ പിജെ ജോസഫ് ഒരുങ്ങുന്നതായി സൂചന . മാണി ജീവിച്ചിരുന്നപ്പോൾ മര്യാദരാമൻ രണ്ടാമനായി നിന്ന ജോസഫ് മാണി മരിച്ച അവസരം നോക്കി നാൽപ്പത്തൊന്ന് തികയുന്നതിന് മുന്നേ പാർട്ടി പിടിച്ചടക്കാനാണ് ഒരുങ്ങുന്നത് .

സംസ്ഥാന കമ്മറ്റിയുടെ മൂന്നിലൊന്ന് പേരുടെ പിന്തുണയുണ്ടെങ്കിലേ പുതിയ ചെയർമാനേ തിരഞ്ഞെടുക്കാൻ കഴിയൂ . പിജെ ജോസഫിന് അതില്ല . അതിനാൽ ജോസഫ് വിഭാഗം കാരെ മാത്രം വിളിച്ച് കമ്മറ്റി കൂടി ചെയർമാനെ തിരഞ്ഞെടുക്കാനായിരുന്നു ജോയി അബ്രാഹവും മോൻസ് ജോസഫും ഗൂഢ തന്ത്രം മെനഞ്ഞത് . അതാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവിലൂടെ പൊളിഞ്ഞത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

46total visits,1visits today

Enjoy this news portal? Please spread the word :)