പശ്ചിമബംഗാളില്‍ പരസ്യപ്രചാരണം ഇന്നു കൂടി മാത്രം; രണ്ടു ദിവസം നിശബ്ദ പ്രചരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പില്‍ പ്രചാരണം ഒരു ദിവസം വെട്ടികുറച്ചതോടെ ഇന്ന് രാത്രി 10 മണിയോടെ പരസ്യ പ്രചരണം അവസാനിക്കും. നാളെയും മറ്റന്നാളും നിശബ്ദത പ്രചരണമായിരിക്കും. മെയ് 19 നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ അക്രമ സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് സജ്ജമാക്കിയിട്ടുള്ളത്. പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 9 സീറ്റുകളാണ് ജനവിധിയെഴുതുക.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാന‍ര്‍ജി രംഗത്തെത്തി. . മോദിയുടെ പ്രചാരണം അവസാനിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തെന്നും, ഇത് ബിജെപിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ‘സമ്മാനമാണെ’ന്നും മമതാ ബാനര്‍ജി ആരോപിച്ചു. ജനാധിപത്യവിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെന്നും മമത ആരോപിച്ചു.

ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares