പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി മായാവതി

ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി ബിഎസ്പി നേതാവ് മായാവതി . അധികാരത്തില്‍ കയറിയാല്‍ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ – സര്‍ക്കാരിതര മേഖലയില്‍ ജോലി നല്‍കുമെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തല്‍ പദ്ധതിക്ക് ദാരിദ്ര്യത്തെ തുടച്ചുനീക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസ്സ് പറഞ്ഞത്. എന്നാല്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് രൂപ നല്‍കുന്നതിന് പകരം ജോലി നല്‍കുമെന്നാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares