വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം പീഡിപ്പിച്ചത് 40 മണിക്കൂറോളം

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. അഭിനന്ദനെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പാക് സൈന്യത്തിന്റെ പിടിയിലായ അഭിന്ദനെ ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രഹസ്യാന്വേഷണ വിഭാഗം റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചോദ്യെ ചെയ്യുന്നതിനായി ഒരു മഉറിയിലേയ്ക്ക് മാറ്റുകയും ഇവിടെയിട്ട് രണ്ടു ദിവസത്തോളം അദ്ദേഹത്തെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തു.

മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയിലാണ് അഭിന്ദനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഓരോ അരമണിക്കൂറിലും മര്‍ദ്ദിച്ചുവെന്നും അദ്ദേഹം ഡീബ്രീഫിങ്ങില്‍ പറഞ്ഞു. അതേസമയം താന്‍ കുടിക്കുന്ന വീഡിയോ പാക് മെസില്‍ വച്ച്‌ എടുത്തതാണെന്നും രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയില്‍ താന്‍ അധികം സംസാരിച്ചിട്ടില്ലെന്നും അതിലുള്ള ശബ്ദം തന്റേതല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 26ന് പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടായ അഭിന്ദനെ ലോക രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏകദേശം 58 മണിക്കൂറിനു ശേഷമാണ് ഇന്ത്യക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ന്യൂറോ, മാനസീകാരോഗ്യം, ഓര്‍ത്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares