രാഹുല്‍ ഗാന്ധിയെ പീരങ്കിയോട് ഉപമിച്ച്‌ സിദ്ധു

ഷിംല: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നാവജ്യോത്‌ സിംഗ് സിദ്ധു. രാഹുല്‍ ഗാന്ധി വലിയ സംഭവമാണെന്നും അദ്ദേഹം ഒരു പീരങ്കിയെപ്പോലെ ആണെന്നുമാണ് സിദ്ധു പറഞ്ഞത്. ഇതിനൊപ്പം താന്‍ ഒരു എ കെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്താനും സിദ്ധു മറന്നില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപിക്ക് അധികാരം നഷ്ട്ടമാകും.

പ്രധാന മന്ത്രി കസേരയില്‍ നിന്നും മോഡി ഉടന്‍ പുറത്താകുമെന്നും റാഫേല്‍ അഴിമതി ഏജന്‍റ് എന്ന പേരുമായാകും മോഡി പടി ഇറങ്ങുകയെന്നും അഴിമതിക്കാരനല്ലെന്ന് ഉറപ്പിച്ച്‌ പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.ബിലാസ്പുരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ, ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares