കേരളാ കോൺഗ്രസ് എമ്മിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ സെൽ പടിയിറങ്ങുന്നു. സോഷ്യൽ മീഡിയ കോഡിനേറ്റർ സ്ഥാനം ജയകൃഷ്ണൻ പുതിയേടത്ത് ഒഴിവായി..

Please follow and like us:
190k

കോട്ടയം:കഴിഞ്ഞ നാലു വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന കേരളാ കോൺഗ്രസിന്റെ സൈബർ വിങ്ങിന്റെ പ്രവർത്തനം പാർട്ടിയിലെ അസ്സ്വാരസ്യങ്ങളുടെ ഫലമായി മരവിപ്പിക്കാനും തുടർപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും പാർട്ടി നേതൃത്വം ഇടപെട്ടു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കഴിഞ്ഞ നാലു വർഷക്കാലമായി കേരള കോൺഗ്രസ് പാർട്ടിയുടെ നവമാധ്യമങ്ങളിലെ മുഖമായിരുന്നു ജയകൃഷ്ണൻ പുതിയേടത്ത്. പ്രതിസന്ധിഘട്ടങ്ങളിൽ അടിയന്തരമായി ഇടപെടുകയും യും പാർട്ടിയുടെ നവമാധ്യമങ്ങളിലെ മുന്നണിപ്പോരാളിയായിസോഷ്യൽ മീഡിയയുടെമുന്നണിപ്പോരാളിയായി അതിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനും സജീവമായി പ്രവർത്തിച്ച യുവജന നേതാവാണ് പാർട്ടിയിലെ ആഭ്യന്തര കലാപങ്ങളുടെ രക്തസാക്ഷിയായി പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്. കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ച് ബാർകോഴക്കേസ്. തുടർന്നുണ്ടായ കെഎം മാണിയുടെ രാജി. നിയമസഭ, ലോക് സഭാ തിരഞ്ഞെടുപ്പുകൾ മുന്നണിമാറ്റം. മഹാ സമ്മേളനം. ഏറ്റവും ഒടുവിലായി പാർട്ടിക്കാർക്ക് മുമ്പേ നടത്തിയ കെ.എം മാണി അനുസ്മരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പാർട്ടി എതിരാളികളുടെ പോലും പ്രശംസയ്ക്ക് പാത്രമായി ഭവിച്ചിരുന്നു. 14 ജില്ലകളിലും ലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും നിയമസഭ മണ്ഡലങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളും സംഘടിപ്പിച്ച് കേരള കോൺഗ്രസ് പാർട്ടിയുടെ കെസിഎം സൈബർ വിംങ് ഒഫീഷ്യൽ എന്ന നവമാധ്യമ കൂട്ടായ്മ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ അറിയപ്പെടുന്ന സംഘടനയായി കേരളീയസമൂഹം ശ്രദ്ധിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പാർട്ടിക്കു ലാഭനഷ്ടങ്ങൾ ഉണ്ടായിയിട്ടുണ്ടെങ്കിലും ഇന്ന് കേരളാ കോൺഗ്രസിൽ സംജാതമായിരിക്കുന്ന പിളർപ്പിന് ഒരു കാരണമായി വിലയിരുത്തുന്നത് ഔദ്യോഗിക നേതൃത്തിനു എതിര് നിന്നവരെ നഖശിഖാന്തം എതിർത്ത സാധാരണ പ്രവർത്തകരുടെ നടപടികളാണെന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്നാണ് ഇതുമായി അടുത്ത് പ്രവർത്തിക്കുന്നവരുടെ ഇടയിൽ നിന്നും മാധ്യമങ്ങൾക്ക് അറിയുവാൻ കഴിഞ്ഞത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും കേരള കോൺഗ്രസ് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്ത് പകരുന്നതിനായി ഉപയോഗിച്ചുവന്ന നവമാധ്യമ കൂട്ടായ്മയ്ക്കാണ് ഇതോടെ തിരശ്ശീലവീണത്. പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രസ്ഥാനത്തിന് തുണയാകണ്ടേ പലരും ഒളിച്ചു കളിച്ചതിനേയും പാർട്ടി നേതൃത്വത്തെ പിന്നിൽനിന്നും കുത്തിയതിനേയുംസാധാരണ പ്രവർത്തകരുടെ ഭാഷയിൽ വിമർശിച്ചതുംഅവരുഠടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതും അതിരു കടക്കുന്നു എന്ന വികാരം കുറച്ചു നാളുകളായി കേരള കോൺഗ്രസ് പാർട്ടിയിൽ നിലനിന്നുവന്നിരുന്നു. ഔദ്യോഗിക ഭാഗത്തു നില നിന്നും അഭിപ്രായങ്ങൾ പറയുന്നതിൽ വന്ന പരിമിതികളും ഒരു കാരണമായി പറയപ്പെടുന്നു.

പാർട്ടി നേതൃത്വത്തിനെതിരെ നിന്നിരുന്ന മോൻസ് ജോസഫ് എംഎൽഎ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് എം ജേക്കബ്. മാണി വിഭാഗത്തിലെ ചില അസംതൃപ്തർ എന്നിവർക്കെതിരെയും അടുത്തിടയ്ക്ക് ജോയ് അബ്രാഹം എക്സ് എംപി ക്കെതിരെവരെയും ശക്തമായ പ്രതിഷേധമാണ് പാർട്ടി അണികളിൽ നിന്നും ഉയർന്നത്. ഈ ഫോറത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമുക്കാൽ പ്രവർത്തകർക്കും പാർട്ടിയും കെഎം മാണി എന്ന നേതാവും ഒരു വികാരമായിരുന്നു. സ്വാഭാവികമായും വിമർശനങ്ങൾക്ക് മൂർച്ചകൂടി. അത് ഉൾക്കൊള്ളുവാൻ കഴിയാത്ത ഇത് ഒരു വിഭാഗം സോഷ്യൽ മീഡിയ പ്രവർത്തകർക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കെഎം മാണിയുടെ യുടെ നിര്യാണത്തിന് ശേഷം ഇക്കൂട്ടർ നിലപാട് കടുപ്പിച്ചതാണ്. സോഷ്യൽ മീഡിയ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി രംഗത്ത് വന്നതെന്ന് കരുതുന്നു പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ചിട്ടു മാത്രമേ പുതിയ ഒരു സംവിധാനം പുനരുദ്ധരിക്കുകയുള്ളു എന്നാണ് കരുതപ്പെടുന്നത്. സോഷ്യൽ മീഡിയായെപഴിചാരിയും കുറ്റപ്പെടുത്തിയും പാർട്ടി പിളർത്താനുള്ള ചില തല്പര കക്ഷികളുടെ നീക്കത്തിന് തടയിടാൻ ഇതു വഴി സാധിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർ കേരളാന്യൂസിനോട് പ്രതികരിച്ചത്. അതോടൊപ്പം വിമർശനങ്ങൾക്കു പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നും പുറത്തു വന്നാൽ ശക്തി കൂടും എന്ന കണക്കുകൂട്ടലും ഈ നീക്കത്തിൽ പ്രതിഫലിക്കുന്നു.എന്തായാലും കേരള കോൺഗ്രസ് എം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

23total visits,1visits today

Enjoy this news portal? Please spread the word :)