അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്ന്

Please follow and like us:
190k

കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമസ്മാരകമായി കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (വെള്ളി) നടക്കും. ഇന്ന് നാലിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു.
നസ്രാണി സംഗമം നടക്കുകയും എട്ട് നോമ്പിന് കൊടിയേറുകയും ചെയ്യുന്ന സെപ്റ്റംബര്‍ ഒന്നിന് എട്ട് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ സമ്മാനിക്കും. ഇടവകയില്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോട് ചേര്‍ത്ത് കാരുണ്യഭവനം മറിയം വീടുകളെന്ന് അഷ്ടവീടുകളെന്നും വിളിക്കുന്നു.
ഇടവകാംഗമായ പുതിയിടത്ത് ജോസഫാണ് എട്ട് കുടുംബങ്ങള്‍ക്കായി തന്റെ വിഹിതത്തില്‍ നിന്ന് 30 സെന്റ് സ്ഥലം ദാനം ചെയ്തത്. തന്റെ മാതാവിന്റെ അനുസ്മരണാര്‍ത്ഥമാണ് സ്ഥലം നല്‍കിയതെന്ന് ജോസഫ് പറയുന്നു. എട്ട് ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തി മൂന്ന് സെന്റ് ഭൂമി വീതം അവരുടെ പേരില്‍ എഴുതി നല്‍കിയതിന് പിന്നാലെയാണ് ഭവനനിര്‍മ്മാണത്തിന് തുടക്കമിടുന്നത്. ഓരോ കുടുംബത്തിനും 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് പണിത് നല്‍കാനാണ് തീരുമാനം. ഇതിനുള്ള തുക ഇടവകയുടെ നേതൃത്വത്തില്‍ കണ്ടെത്തും. സ്ഥലം സംഭാവന ചെയ്ത പുതിയിടത്ത് ജോസഫിന്റെ സാമ്പത്തിക സഹായവും ഭവനനിര്‍മ്മാണത്തിലുണ്ടാകും.
അസി.വികാരി ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കാരുണ്യവര്‍ഷത്തോടനബബന്ധിച്ച് കരുണയുടെ വിശുദ്ധ കവാടം തുറന്നപ്പോള്‍ 342 ദിനങ്ങളില്‍ ഒരു ദിനം ഒരു വീടിന് എന്ന ക്രമത്തില്‍ 342 വീടുകളുടെ നിര്‍മ്മാണത്തിന് അര ലക്ഷം രൂപവീതം നല്‍കി ഇടവക സാമൂഹിക പ്രതിബദ്ധത വെളിവാക്കിയിരുന്നു.

മഹാസംഗമത്തിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://kuravilangadpally.com/page/view/nasrani-maha-sangamam
Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)