നസ്രാണി മഹംസംഗമസ്മാരകമായി കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

Please follow and like us:
190k

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമസ്മാരകമായി കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.

ഇടവകയില്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോട് ചേര്‍ത്ത് കാരുണ്യഭവനം- മറിയം വീടുകളെന്ന് അഷ്ടവീടുകളെ വിളിക്കുന്നു. ഇടവകാംഗമായ പുതിയിടത്ത് ജോസഫാണ് എട്ട് കുടുംബങ്ങള്‍ക്കായി തന്റെ വിഹിതത്തില്‍ നിന്ന് 30 സെന്റ് സ്ഥലം ദാനം ചെയ്തത്. തന്റെ മാതാവിന്റെ അനുസ്മരണാര്‍ത്ഥമാണ് സ്ഥലം നല്‍കിയതെന്ന് ജോസഫ് പറയുന്നു. എട്ട് ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തി മൂന്ന് സെന്റ് ഭൂമി വീതം അവരുടെ പേരില്‍ എഴുതി നല്‍കിയതിന് പിന്നാലെയാണ് ഭവനനിര്‍മ്മാണത്തിന് തുടക്കമിടുന്നത്. ഓരോ കുടുംബത്തിനും 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് പണിത് നല്‍കാനാണ് തീരുമാനം. ഇതിനുള്ള തുക ഇടവകയുടെ നേതൃത്വത്തില്‍ കണ്ടെത്തും. സ്ഥലം സംഭാവന ചെയ്ത പുതിയിടത്ത് ജോസഫിന്റെ സാമ്പത്തിക സഹായവും ഭവനനിര്‍മ്മാണത്തിലുണ്ടാകും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

72total visits,1visits today

Enjoy this news portal? Please spread the word :)