കെ എം മാണിയുടെ 41 ആം ഓർമ്മ ദിനം ആചരിച്ചു . മാണി യുടെ അനുയായികളുടെ കൂടിച്ചേരലായ ഓർമ്മദിനത്തിൽ ,വിമത വിഭാഗം വന്നുവെന്നു വരുത്തി തീർത്തു മടങ്ങി പോയി .

Please follow and like us:
190k

പാലാ : അന്തരിച്ച മുൻ ധനകാര്യ മന്ത്രി കെ എം മാണി യുടെ 41 ആം ഓർമ്മ പാലാ കത്തീഡ്രലിൽ മാർ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്തിൽ നടന്നു . മാണി സർ നെ മഹാനായ നേതാവ് എന്നാണ് പാലാ രൂപതാ മെത്രാൻ വിശേഷിപ്പിച്ചത് . മാണി സർ ന്റെ പേരിൽ യൂണിവേഴ്സിറ്റി ആരംഭിക്കണം എന്ന് ബിഷപ് കല്ലറങ്ങാട് ആവശ്യപ്പെട്ടു .

കെ എം മാണിയുടെ അനുയായികൾ എല്ലാം ദുഃഖാർത്ഥരായി പാലായിൽ രാവിലെ തന്നെ എത്തിയിരുന്നു . നേതാക്കളാലും അണികളാലും നിബിഢമായിരുന്ന ഒപ്പീസ് ചടങ്ങിൽ എല്ലാവരും പങ്കെടുത്തു . എങ്കിലും വിമത നേതാക്കൾ പേരിനു മാത്രം പങ്കെടുത്തു ചിരിച്ചു കളിച്ചു പിരിഞ്ഞത് വിമർശനത്തിന് ഇടവരുത്തിയിരുന്നു . മാത്രമല്ല വിമത വിഭാഗം കൂടി ആലോചനക്കായി ഭരണങ്ങാനത്തു യോഗം കൂടുകയും ചെയ്തിരുന്നു .

പല മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് .കെഎംമാണിയുടെ ഭാര്യ കുട്ടിയമ്മ മാണി , സി എഫ് തോമസ് ,ജോസ് കെ മാണി , റോഷി അഗസ്റ്റിൻ , സ്റ്റീഫൻ ജോർജ് , എൻ ജയരാജ് , തോമസ് ചാഴികാടൻ , പിജെ ജോസഫ് , മോൻസ് ജോസഫ് , ജോസ് പുത്തൻകാല , നിഷ ജോസ് കെ മാണി , സണ്ണി തെക്കേടം , ഫിലിപ്പ് കുഴികുളം , റെജി കുന്നംകോഡ് ,യൂത്തു ഫ്രണ്ട് നേതാക്കളായ സാജൻ തൊടുക , ജയകൃഷ്‌ണൻ പുതിയേടത് തുടങ്ങിയവർ പങ്കെടുത്തു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

11total visits,1visits today

Enjoy this news portal? Please spread the word :)