അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം

Please follow and like us:
190k

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുക. രണ്ടരമാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെയായിരുന്നു കൊട്ടിക്കലാശം. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതും, പ്രഗ്യാസിങ് ഠാക്കൂറിന്റെ ദേശഭകതനായ ഗോഡ്സെ പരാമര്‍ശവും, സാം പിട്രോഡയുടെ സിഖ് കൂട്ടക്കൊലയുമായ ബന്ധപ്പെട്ട പരാമര്‍ശവുമെല്ലാമാണ് അവസാനഘട്ടത്തിലെ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍. വിദ്യാസാഗര്‍ പ്രതിമ വിവാദവും പ്രഗ്യായുടെ ഗോഡ്സെ പരാമര്‍ശവുമെല്ലാം ബിജെപിക്ക് തിരിച്ചടിയായേക്കും.

ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്,മധ്യപ്രദേശ്,പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് നാളെ വിധി എഴുതുക. പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടെലിനും പരസ്യപ്രചാരണ സമയം വെട്ടിക്കുറക്കുന്നതിനും കാരണമായി. നിശബ്ദ പ്രചാരണത്തിന്റെ സമയമായ ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാനഘട്ടത്തിലും കണ്ടത് വാശിയേറിയ പ്രചാരണമാണ്. 13 സീറ്റുള്ള പഞ്ചാബില്‍ സംസ്ഥാന ഭരണത്തിന്റെ ആനൂകൂല്യം കൂടിയാകുമ്ബോള്‍ കടുത്ത പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശിലും വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

21total visits,1visits today

Enjoy this news portal? Please spread the word :)