വൃദ്ധജനങ്ങള്‍ക്കു ഭക്ഷണം വിളമ്ബിക്കൊടുത്ത് കുട്ടിയമ്മച്ചിയും കുടുംബാംഗങ്ങളും; കെ എം മാണിയെ അനുസ്മരിച്ച്‌ നേതാക്കന്മാരെത്തി

കോട്ടയം: ഒരു പുരുഷായുസ്സ് കാരുണ്യസ്പര്‍ശമായി ജീവിച്ച കെ എം മാണിയുടെ 41-ാം ചരമദിനത്തിലും കാരുണ്യധാര വറ്റിയില്ല. ജീവിത സായാഹ്നങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയവര്‍ക്കും ജീവിത യാത്ര തുടങ്ങുമ്ബോഴേ അനാഥരായവര്‍ക്കും ഭക്ഷണം നല്‍കി കെ എം മാണിയുടെ കുടുംബം അദ്ദേഹത്തിന്റെ 41-ാം ചരമദിനം ആചരിച്ചു.

മരിയ സദനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്ബി നല്‍കിയത് മാണിസാറിന്റെ ഭാര്യ കുട്ടിയമ്മയും കുടുംബാംഗങ്ങളും തന്നെയായിരുന്നു. മരിയ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം തന്നെ കുട്ടിയമ്മയും മക്കളും ഭക്ഷണവും കഴിച്ചു. കോട്ടയം ജില്ലയിലെ അനാഥ മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കുടുംബാംഗങ്ങള്‍ ഭക്ഷണം എത്തിച്ചു നല്‍കി.

തര്‍ക്കങ്ങള്‍ക്ക് അവധി നല്‍കി പി.ജെ. ജോസഫും സി.എഫ്. തോമസും അടക്കമുള്ള കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പള്ളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. കെ.എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. രാവിലെ 9 മണിയോടെ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ. മാണി എംപി എന്നിവരും മറ്റു മക്കളും കുടുംബാംഗങ്ങളും എത്തി. 10 മണിയോടെ എത്തിയ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുന്‍നിരയില്‍ ജോസ് കെ. മാണിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു. ചടങ്ങുകള്‍ക്കു ശേഷം കല്ലറയിലും പ്രാര്‍ത്ഥന നടത്തി.

എംഎല്‍എമാരായ സി.എഫ്. തോമസ്, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍,
കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശേരി എന്നിവരും മറ്റു സംസ്ഥാന, ജില്ലാ നേതാക്കളും എത്തി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares