കേരളാ കോണ്‍ഗ്രസില്‍ ഇരു വിഭാഗവും നിലപാട് കടുപ്പിക്കുന്നു; പുതിയ നിര്‍ദേശവുമായി ജോസഫ് , നിര്‍ദ്ദേശംതള്ളി മാണി വിഭാഗം

Please follow and like us:
190k

കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വര്‍ക്കിംഗ് ചെയര്‍മാനും നിയമിക്കണമെന്ന നിര്‍ദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്ന നിര്‍ദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല.

കെഎം മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞതോടെ പാര്‍‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കായി കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തി. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കണം.

25ന് മുന്‍പ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ നിയമസഭാകക്ഷിനേതൃ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ല. ഇതിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കാനും ജോസഫ് തയ്യാറാണ്.

വൈസ് ചെയര്‍മാന്‍ ട്രഷര്‍ സ്ഥാനങ്ങള്‍ മാണി വിഭാഗത്തിന് തന്നെയായിരിക്കും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഒരു വിട്ടുവീഴ്ചക്കും മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ് കുറേനാളായി മാണിവിഭാഗത്തോട് അകലം പാലിക്കുന്ന നേതാവാണ്.

ഇതും ജോസഫിന്റ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ കാരണമായി മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഉടന്‍ തീരുമാനിച്ച ശേഷം ചെയര്‍മാനെ സംസ്ഥാനകമ്മിറ്റി വിളിച്ച്‌ നിശ്ചയിക്കാമെന്ന നിര്‍ദ്ദേശമാണ് മാണി വിഭാഗത്തിന്റേത്.

പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ നിലപാട്. തര്‍ക്കങ്ങളെക്കുറിച്ച്‌ ഇതുവരെ പരസ്യഅഭിപ്രായപ്രകടനം നടത്താതിരുന്ന ജോസ് കെ മാണി ഇനി ശക്തമായി രംഗത്തവരുമെന്നാണ് സൂചന.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

39total visits,1visits today

Enjoy this news portal? Please spread the word :)